09 May 2024 Thursday

പുതിയ കാലം പുതിയ വിചാരം"ചിറക് "യൂണിറ്റ് സംഗമങ്ങളുടെ മണ്ഡലം തല ഉദ്ഘാടനം പന്താവൂരിൽ നടന്നു

ckmnews

പുതിയ കാലം പുതിയ വിചാരം"ചിറക് "യൂണിറ്റ് സംഗമങ്ങളുടെ മണ്ഡലം തല ഉദ്ഘാടനം പന്താവൂരിൽ നടന്നു


ചങ്ങരംകുളം:'പുതിയ കാലം പുതിയ വിചാരം' എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള "ചിറക് " സംഘടനാ ശാക്തീകരണ കാമ്പയിന്റെ  ഭാഗമായുള്ള  യൂണിറ്റ് സംഗമങ്ങളുടെ പൊന്നാനി നിയോജക മണ്ഡലം തല ഉദ്ഘാടനം ആലങ്കോട് പഞ്ചായത്തിലെ പന്താവൂരിൽ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ നിർവ്വഹിച്ചു .പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി മുനിസിപ്പാലിറ്റി , ആലങ്കോട്, വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്,നന്നംമുക്ക് തുടങ്ങിയ പഞ്ചായത്ത് -മുനിസിപ്പൽ തലങ്ങളിലെ ഉദ്ഘാടനങ്ങൾ ഡിസംബർ 30 നകം പൂർത്തിയാക്കും.തുടർന്ന് മണ്ഡലത്തിലെ മുഴുവൻ ശാഖകളിലും യൂണിറ്റ് സംഗമങ്ങൾ നടക്കും.പന്താവൂർ സംസ്കൃതി സ്കൂളിൽ സംഘടിപ്പിച്ച യൂണിറ്റ് സംഗമത്തിൽ ബഷീർ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ അഹ്‌മദ്‌ ബാഫഖി തങ്ങൾ,ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.സി ശിഹാബ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷെബീർ ബിയ്യം, മണ്ഡലം ഭാരവാഹികളായ സി.കെ അഷറഫ്, ഫവാസ് കിഴിക്കര, കെ.വി റഫീഖ്, കെ.പി അൻവർ,ഷെമീർ വെളിയങ്കോട്, സി.കെ ബാപ്പിനുഹാജി,അഹ്‌മദുണ്ണി കാളാച്ചാൽ,ഷബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന്, സി.എം സക്കരിയ,മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അൻസാർ പുഴമ്പ്രം, റഹീം മാന്തടം എന്നിവർ പ്രസംഗിച്ചു.അബ്ദുറഹ്മാൻ വാഫി അനുസ്മരണപ്രഭാഷണം നടത്തി.കെ.വി ഉണ്ണിഹാജി,സിപി ഹംസഹാജി,സിപി നിയാസ്,റഫീഖ് കുറ്റിയിൽ,സാദിഖ് എൻവി,നാസർ ഒവി തുടങ്ങിയവർ നേതൃത്വം നൽകി.അബ്ദുറഹ്മാൻ വാഫി അനുസ്മരണ പ്രസംഗവും,മിൻഹാജ് ഹാദി ഖിറാഅത്തും നടത്തി.മുഹ്‌സിൻ സ്വാഗതവും മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.