09 May 2024 Thursday

മലപ്പുറം ജില്ല സഹകരണ ബാങ്കിൻ്റെ മാറഞ്ചേരി ശാഖ ഫിനാഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

മലപ്പുറം ജില്ല സഹകരണ ബാങ്കിൻ്റെ മാറഞ്ചേരി ശാഖ

ഫിനാഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു


മാറഞ്ചേരി:മലപ്പുറം ജില്ല സഹകരണ ബാങ്കിൻ്റെ മാറഞ്ചേരി ശാഖയിൽ പൊതുജനങ്ങൾക്കായി നൂതന ബാങ്കിങ് ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഫിനാഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് മല്ലപ്പുറം ജില്ല സഹകരണ ബാങ്ക് ഡയറക്ടർ പി പി യൂസഫലി ഉത്ഘാടനം ചെയ്തു.ബാങ്കിൻ്റെ പൊന്നാനി റീജിയണൽ ഓഫീസർ ടി എം സൽമ ബീവി അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് എഫ്എൽസി പ്രബിത ക്ലാസ്സ് എടുത്തു.ബാങ്ക് മാനേജർ  പ്രദീപ് ഊരത്ത് സ്വാഗതവും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ഹൗസിയ ആശംസ പ്രസംഗവും നടത്തി