09 May 2024 Thursday

ബിഡികെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബിഡികെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും,യങ്ങ് ഫോഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കടക്കാട്ടുപാറയും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 45 സുമനസ്സുകൾ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 39 പേർ രക്തദാനം ചെയ്തു. ക്യാമ്പിന്റെ സമ്പൂർണ വിജയത്തിനായി ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, ജോയിന്റ് സെക്രട്ടറി ബിപിൻ ചന്ദ്രൻ , തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി ജുനൈദ് പി.കെ ,  എക്സിക്യൂട്ടീവ് മെമ്പർമാരായ അഫ്സൽ തലപ്പാറ , സനൂപ് തെയ്യാല, മുനീർ പുതുപറമ്പ്, ഉസ്മാൻ, കോർഡിനേറ്റർമാരായ  ഫവാസ് ,വിഘ്നേഷ്, തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരായ നിരഞ്ജന, ഷഹാന ഷർത്തു, ഷഹ്‌മ , ശിൽപ , സഫ,നിമിഷ , യങ്ങ് ഫോഴ്സ് ക്ലബ് മെമ്പർമാരായ സമദ്,ബിൻഷാദ്,അനസ്, സലീം, ഹംസകോയ, വാജിദ് തുടങ്ങിയവർ നേതൃത്വം നൽകി.