09 May 2024 Thursday

കടവല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അറബി ഭാഷാ ദിനാചരണം നടത്തി

ckmnews

കടവല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അറബി ഭാഷാ ദിനാചരണം നടത്തി


ചങ്ങരംകുളം:അന്താരാഷ്ട്ര അറബി ദിനത്തിന്റെ ഭാഗമായി കടവല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അറബി ഭാഷാ ദിനാചരണം നടത്തി.എച്ച്എം ഇൻചാര്ജ് ശ്രീകല ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ അറബി അദ്ധ്യാപകൻ അനസ് അബ്‌ദുള്ള അദ്ധ്യക്ഷത വഹിച്ചു.ശൈലജ ടീച്ചർ, ശ്രീകല ടീച്ചർ, ബാബുരാജ് സർ, ജൈമോൾ ടീച്ചർ,സിമി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. അറബി അദ്ധ്യാപക ഹസീന ടീച്ചർ അറബി ദിന സന്ദേശം നൽകി. മാജിദ ഫെബിൻ സ്വാഗതവും, സഫൂറ ജാസ്മിൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു.ഓൺലൈൻ ആയും മത്സരങ്ങൾ സംഘടിപ്പിച്ചു