09 May 2024 Thursday

മലപ്പുറം ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും.

ckmnews

മലപ്പുറം ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും.


കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അപേക്ഷ സമർപ്പിക്കുന്നതിന് ഞായറാഴ്ച മലപ്പുറം ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കും.അപേക്ഷകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുന്നതിനായി ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.