09 May 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂമര തണൽ കൂട്ടായ്മ സംഗമം നടത്തി

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂമര തണൽ കൂട്ടായ്മ സംഗമം നടത്തി.


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 1988 - 1989 എസ് എസ് എൽ സി ബാച്ച് പൂമര തണൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഗമം നടത്തി.മൂന്ന് പതിറ്റാണ്ടിനപ്പുറം സ്കൂൾമുറ്റത്തെ ആദ്യകാല ഓർമ്മകൾ കൂട്ടുകാർ പങ്കുവെച്ചു.ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി പൂമരതണൽ പ്രസിഡന്റ്‌ എൻ.എ  രാജൻ കേക്ക് മുറിച്ച് എല്ലാവരും മധുരം പങ്കിട്ടു.സെക്രട്ടറി ബഷീർ ടി.എം , ട്രഷറർ ഷാജഹാൻ നാലകത്ത്  , റീസ പ്രകാശ് ,റെജി കെ.ജി , മജീദ് ,ഇസ്മായിൽ തച്ചറായിൽ എന്നിവർ സംസാരിച്ചു.എൺപതിമൂന്ന് വയസ്സ് തികഞ്ഞ ആദ്യകാല മലയാളം അദ്ധ്യാപകൻ കുട്ടികളുടെ പപ്പു മാഷായ   പദ്മനാഭൻ മാസ്റ്ററെ  ഭവനത്തിലെത്തി   പ്രസിഡൻ്റ് എൻ.എ  രാജൻ്റെ നേതൃത്വത്തിൽ  പൊന്നാട അണിയിച്ച് ആദരിച്ചു മെമ്മൻ്റോയുംനൽകി.അദ്ധ്യാപകനുമായി ഏറെ നേരം സമയം ചിലവഴിച്ച്  സ്കൂളിലെ പല ഓർമ്മകളും മാഷ് പങ്കിട്ടു. പഴയപഠന കാലത്തെക്കാൾ  വിദ്യാഭ്യാസ രീതിയും സമൂഹവും  ഏറെ മാറി പോയെന്നും മാഷ് പറഞ്ഞു രാജ്യങ്ങൾക്ക് ഭീഷണിയായ മഹാമാരികളെ പ്രതിരോധിക്കാനും അദ്ധ്യാപകൻ വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.