09 May 2024 Thursday

മയുഖ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാതൃക ആൽബർട്ട് ജോസഫ്

ckmnews

മയുഖ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാതൃക ആൽബർട്ട് ജോസഫ്


എരമംഗലം:തണ്ണീർ തടങ്ങളിൽ നിന്നും പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് ശ്രദ്ധ നേടിയ അയിരൂർ എയുപി സ്കൂൾ ആറാം ക്ലാസ് വിദ്ധ്യാർത്ഥിനി മയൂഖയ്ക്ക് സോനാരെ ഗ്രൂപ്പിന്റെ ആദരം നൽകി.പൊന്നാനി കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ട്ടറും പരിസ്ഥിതി പ്രവർത്തകനുമായ ആൽബർട്ട് ജോസഫാണ് ഗ്രൂപ്പിന്റെ ഉപഹാരമായ ലേഡീ ബേർഡ് സൈക്കിൾ മയൂഖയ്ക്ക് കൈമാറിയത്.ജീവകാരുണ്യ പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായ കെ.ബി ശിവദാസൻ മയൂഖയെ പൊന്നാടയണിയിച്ച് ആദരിച്ചു.ഹരിപൂക്കരത്തറ ഷൺമുഖൻ കൊലവത്ര,അംബിക ചെമ്പാല എന്നിവർ ചേർന്ന് ആൽബർട്ട് ജോസഫിനും ശിവദാസനും ഉപഹാരങ്ങൾ നൽകി.പ്രവാസി മെമ്പർമാരായ ജയേഷ് കുവ്വക്കാട്ട്,റസാഖ് പരൂർ വേണു മുക്കാല എന്നിവർ നൽകിയ ഉപഹാരവും മയൂഖയ്ക്ക് കൈമാറി.സലിം ഗ്ലോബ് സ്വാഗതവും മുസ്തഫ പരൂർ അധ്യക്ഷനുമായ ചടങ്ങിന് മുകിൽ വർണ്ണൻ നന്ദി രേഖപ്പെടുത്തി.റംഷാദ് സൈബർ മീഡിയ മുഖ്യപ്രഭാഷണം നടത്തി പ്രമോദ് കോലൊളമ്പ്,ഷിജിൽ നാഗവല്ലി,നവാസ് സെൻസിക് , നിഷാദ് സിൻസിയർ , ഫിറോസ് ടി.സി, കിഷോർ,അലി എന്നിവർ ആശംസകൾ നേർന്നു.