09 May 2024 Thursday

എഫ്.സി കേരള സോക്കർ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച ഫാസിലിന് സ്വീകരണം നൽകി

ckmnews

എഫ്.സി കേരള സോക്കർ ക്യാമ്പിലേക്ക്  സെലക്ഷൻ ലഭിച്ച ഫാസിലിന് സ്വീകരണം നൽകി


ചങ്ങരംകുളം:എഫ്.സി.കേരള സോക്കർ ക്യാമ്പിലേക്ക്  സെലക്ഷൻ കിട്ടിയ ചാലിശ്ശേരി സ്വദേശി ഫാസിലിന് മാർവൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാലിശ്ശേരി സെന്ററിൽ സ്വീകരണം നൽകി.ജീവിത സാഹചര്യങ്ങളോട് പടപൊരുത്തി ബാല്യത്തിൽ തന്നെ ഫുടുബോളിനെ സ്നേഹിച്ച ഫാസിലിന് എഫ്സി കേരള ക്യാമ്പിലേക്ക് ലഭിച്ച  സെലക്ഷൻ  ഗ്രാമത്തിനഭിമാനമായി.സ്വീകരണ ചടങ്ങിൽ  ക്ലബ്ബ് പ്രസിഡൻ്റ് അഹമ്മദ് മണാളത്തു ഉപഹാരം  നൽകി.സെക്രട്ടറി ബിജു മാധവൻ പൊന്നാട അണിയിച്ച് ഫാസിലിനെ ആദരിച്ചു. ക്ലബ്‌ ട്രഷറർ മണികണ്ഠൻ  ക്ലബ്‌ മെമ്പർമാരായ മനോജ്‌,നവാസ്, ഫിർഷാദ്, സുബൈർ, തുറാബ്, നാസി, ഷാജി മോനായി, ഷഹീം,ബാബു, ഗിനി, യദു, നിഖിൽ എന്നിവർ സംസാരിച്ചു.