09 May 2024 Thursday

ദൃശ്യവിസ്മയം തീർത്ത് ചാലിശ്ശേരി സിഎസ്ഐ പള്ളിയിൽ ഭീമൻ വണ്ടർ സ്റ്റാർ

ckmnews

ദൃശ്യവിസ്മയം തീർത്ത് ചാലിശ്ശേരി സിഎസ്ഐ പള്ളിയിൽ ഭീമൻ വണ്ടർ സ്റ്റാർ 


ചങ്ങരംകുളം: വിസ്മയ കാഴ്ച സമ്മാനിക്കുകയാണ് ചാലിശ്ശേരി സെൻ്റ് ലൂക്ക്സ്  സി  എസ് ഐ ഇടവക ക്രിസ്മസിൻ്റെ ഭാഗമായി  ഒരുക്കിയ വലിയ നക്ഷത്രം.പള്ളിയിൽ കോമ്പൗണ്ടിനകത്ത് റോഡിന് അഭിമുഖമായാണ്  പതിനഞ്ച് അടി ഉയരത്തിൽ  നക്ഷത്രം  സ്ഥാപിച്ചത്. സെക്രട്ടറി കെ.ജി ബേബിയുടെ നേതൃത്യത്തിൽ ഇടവകയിലെ പത്തോളം പേർ നാല് ദിവസം പണിയെടുത്താണ് വണ്ടർ സ്റ്റാർ ഒരുക്കിയത്.ഇരുപത്തിയഞ്ച് മീറ്റർ സിൽക്ക്  തുണിയും പതിനഞ്ച് എൽ ഇ ഡി റ്റ്യൂബുകളാണ് നക്ഷത്രത്തിൽ ഘടിപ്പിച്ചിട്ടുള്ളത്.നക്ഷത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ.  

 സണ്ണി എം ഡാനിയൽ നിർവ്വഹിച്ചു ചടങ്ങിൽ ഇടവക വിശ്വാസികൾ പങ്കെടുത്തു. രാത്രിയിൽ പ്രകാശിക്കുന്ന വലിയ നക്ഷത്രം കാണുവാൻ നിരവധി ആളുകൾ എത്തുന്നുണ്ട്.