09 May 2024 Thursday

വിനാശകരമായ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം:യുഡിഎഫ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി

ckmnews

വിനാശകരമായ കെ റെയിൽ  പദ്ധതി ഉപേക്ഷിക്കണം:യുഡിഎഫ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി


ചങ്ങരംകുളം:പതിനായിരങ്ങളെ കുടിയിറക്കുന്ന,പരിസ്ഥിതിയെ തകിടം മറിക്കുന്ന,കേരളത്തെ വെട്ടിമുറിക്കുന്ന,കേരളത്തെ കടക്കെണിയിൽ ആക്കി ദുരിതത്തിലാക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് പൊന്നാനി നിയോജക മണ്ഡലം  കമ്മിറ്റിയുടെ നേത്യത്വത്തിൽ  കെ - റെയിൽ പദ്ധതിക്കെതിരെ ആലങ്കോട്  പഞ്ചായത്തിലുൾപ്പെട്ട  പന്താവൂർ - പന്താംങ്കുന്ന്   പ്രദേശത്ത്  നടന്ന  പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പദ്ധതി ഉപേക്ഷിക്കും വരെ സമര രംഗത്ത് നിലയുറപ്പിക്കാനും സംഗമം തീരുമാനിച്ചു.യുഡിഎഫ് പൊന്നാനി നിയോജക മണ്ഡലം ജനറൽ കൺവീനർ ഷംസു കല്ലാട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് യുഡിഎഫ്  ജില്ലാ കൺവീനർ  അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.കെ .റെയിൽ വിരുദ്ധ വനിത കൂട്ടായ്മ സംസ്ഥാന  എക്സിക്യൂട്ടീവ്  അംഗം 

എസ് അലീന മുഖ്യ പ്രഭാഷണം നടത്തി.കെ റെയിൽ വിരുദ്ധ സമര സമിതി ജില്ലാ കൺവീനർ പ്രബാഷ് , ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ ,ഷാനവാസ് വട്ടത്തൂർ , പി.ടി. ഖാദർ ,അടാട്ട് വാസുദേവൻ , ഗ്രാമ പഞ്ചായത്ത് അംഗം സികെ അഷ്റഫ്,ഇആർ ലിജേഷ്, പികെ അബ്ദുള്ളക്കുട്ടി, എം കൃഷ്ണൻനായർ, അബ്ദു കിഴിക്കര, കെവി ബഷീർ, ബാലൻ കക്കിടിക്കൽ, പി മൊയ്‌ദീൻകുട്ടി, സിവി ഇബ്രാഹിം കുട്ടി, സൈനുദ്ധീൻ ചിറവല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

ഹുറൈർ  കൊടക്കാട്  സ്വാഗതവും  , എം. വി. അഹമ്മദുണ്ണി  നന്ദിയും പറഞ്ഞു.