26 April 2024 Friday

വളയംകുളത്ത് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മൂക്കുതല സ്വദേശി മരിച്ചു

ckmnews



ചങ്ങരംകുളം:വളയംകുളത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ  മൂക്കുതല സ്വദേശി മരിച്ചു.മൂക്കുതല സ്വദേശി കുത്തൂര്‍ സൈമണ്‍ (63) ആണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ചൊവ്വാഴ്ച കാലത്ത് മരിച്ചത്.തിങ്കളാഴ്ച കാലത്ത് 11 മണിയോടെയാണ് വളയംകുളത്ത് വച്ച് സൈമന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്.മറ്റൊരു കാര്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.പരിക്കേറ്റ് റോഡില്‍ കിടന്ന സൈമനെ വളയംകുളത്തെ ഓട്ടോ തൊഴിലാളികള്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചങ്ങരംകുളത്തെ ആംബുലന്‍സ് ഡ്രൈവര്‍ ഷെബീര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു.മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.ഭാര്യ:സൂസി സൈമന്‍,മക്കള്‍ ശ്യാം,ശ്യാമ