09 May 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാകിരണം ലാപ്ടോപ്പ് വിതരണം നടത്തി

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാകിരണം ലാപ്ടോപ്പ്  വിതരണം നടത്തി 


ചങ്ങരംകുളം:  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാകിരണം പദ്ധതി  ലാപ്ടോപ്പ് വിതരണം നടത്തി.എസ്എസ് ടി വിദ്യാർത്ഥികളായ   ഹൈസ്കൂൾ വിഭാഗത്തിലെ പതിനഞ്ച് പേർക്കും ,ഹയർസെക്കണ്ടറി വിഭാഗത്തിലെ പതിമൂന്ന് പേർക്കുമുള്ള  ലാപ്ടോപ്പുകൾ ജില്ലാ പഞ്ചായത്ത് അംഗം അനുവിനോദ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡൻ്റ് ബാബു നാസർ അധ്യക്ഷനായി.ബ്ലോക്ക് മെമ്പർ ധന്യസുരേന്ദ്രൻ ,പഞ്ചായത്തംഗവും പിടിഎ എകസ് ക്യൂട്ടിവ് അംഗവുമായ   രജീഷ് കുമാർ  ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  ആനിവിനു എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ ഡോ.കെ മുരുകദോസ് സ്വാഗതവും 

സ്കൂൾ പ്രധാനദ്ധ്യാപിക  ദേവിക ടി.എസ് നന്ദിയും പറഞ്ഞു.