26 April 2024 Friday

ജീവകാരുണ്യ രംഗത്ത് ചരിത്രം കുറിച്ച് ടീം ഇആര്‍എം രണ്ട് വര്‍ഷം തികക്കുന്നു

ckmnews

ജീവകാരുണ്യ രംഗത്ത് ചരിത്രം കുറിച്ച് ടീം ഇആര്‍എം രണ്ട് വര്‍ഷം തികക്കുന്നു


എരമംഗലം:നൻമ ചെയാൻ ഭാഗ്യം ചെയ്ത എരമംഗലത്തെ  യുവത്വത്തിന് രണ്ട് വയസ്സ് തികയുന്നു.നന്മ നിറഞ്ഞ പ്രവൃത്തികള്‍ ചെയ്യാൻ വേണ്ടത് മൂലധനമല്ല,മനോധൈര്യമാണെന്ന് തെളിയിച്ച എരമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓൺലൈൻ മീഡിയ ഒരു ചാരിറ്റിയായി മാറുമ്പോൾ തോന്നിയ ആശങ്ക പ്രിയപ്പെട്ടവരുടെ സഹകരണം കൊണ്ട് നൻമ നിറഞ്ഞ ദിനങ്ങളായി മാറുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു.രണ്ട് വര്‍ഷം മുമ്പ് ഞങ്ങൾ തേടിപ്പോയ ഏതാനും കുടുംബങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയ ഞങ്ങളെ അവരിപ്പോഴും കാത്തിരിക്കുന്നു എന്നത് ഞങ്ങളില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ  പ്രതീകമായി കരുതുന്നു.കാത്തിരിപ്പിന് വിരാമമിടാതെ ഞങ്ങൾ നൻമ നിറഞ്ഞ പ്രവൃത്തികളുമായി യാത്ര തുടരുകയാണെന്നും രണ്ട് വര്‍ഷം മുമ്പ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്ത Team ERM ക്ഷേമപെൻഷൻ പദ്ധതിയാണ് വിജയകരമായ രണ്ട് വർഷം പിന്നിടുന്നത്.സഹകരിച്ച എല്ലാ സൻമനസ്സുകളെയും ഹ്യദയം നിറഞ്ഞ നന്ദിയോടെ സ്മരിക്കുന്നതായും വരും നാളുകളിലും പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി ടീം ഇആര്‍എം പ്രവര്‍ത്തകര്‍ പറഞ്ഞു.പ്രദേശത്തെ 20 കുടുംബങ്ങൾക്കായി നൽകി വരുന്ന ക്ഷേമ പെൻഷനിൽ വെളിയംകോട് ഏഴ് വയസ്സുള്ള കുട്ടി മുതൽ 77 വയസ്സുള്ള അമ്മൂമ്മ വരെ ഉൾപ്പെടുന്നുണ്ട്.അർഹരായ 20 പേരെ തിരഞ്ഞെടുത്ത് നൽകുന്ന ക്ഷേമ പെൻഷൻ തുടര്‍ന്നും മുന്നോട്ട് കൊണ്ട് പോവാനാണ് Team ERM സുഹൃത്തുക്കളുടെ തീരുമാനം