09 May 2024 Thursday

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി വി നസീറിന് സ്വീകരണം നൽകി

ckmnews

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി വി നസീറിന് സ്വീകരണം നൽകി


ചങ്ങരംകുളം : ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം യൂത്ത് ലീഗ് മുൻ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ടും, മുൻ  ഗ്രാമ പഞ്ചായത്ത് മെമ്പറും, ഷാർജ കെ എം സി സി സംസ്ഥാന കമ്മിറ്റി അംഗവുമായ ടി വി നസീർ കോലിക്കരക്ക് ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം മലപ്പുറം ജില്ല യു ഡി എഫ് കൺവീനർ അഷ്‌റഫ് കോക്കൂർ നസീറിന് കൈമാറി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് സി കെ ബാപ്പിനു ഹാജി അധ്യക്ഷത വഹിച്ചു. പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, ഫുജൈറ കെ എം സി സി സംസ്ഥാന പ്രസിഡന്റ് മുബാറക്ക് കൊക്കൂർ, ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി പി യൂസഫലി, വർക്കിങ് പ്രസിഡന്റ് സി എം യൂസുഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ, ട്രഷറർ ഹമീദ് ചിയ്യാനൂർ, യൂത്ത് ലീഗ് നേതാക്കളായ സി കെ അഷ്റഫ്‌, ഷബീർ മാങ്കുളം, വനിത ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഹസ്സൻ എന്നിവർ സംബന്ധിച്ചു.