09 May 2024 Thursday

നന്നംമുക്ക് ഭവനപദ്ധതി വിവാദം വികസനപദ്ധതികൾക്ക് തടയിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം:പഞ്ചായത്ത് ഭരണസമിതി

ckmnews

നന്നംമുക്ക് ഭവനപദ്ധതി വിവാദം വികസനപദ്ധതികൾക്ക് തടയിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം:പഞ്ചായത്ത് ഭരണസമിതി


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ഭവനപദ്ധതി വിവാദം വികസനപദ്ധതികൾക്ക് തടയിടാനുള്ള യുഡിഎഫിന്റെ

 ആസൂത്രിത  ശ്രമത്തിന്റെ ഭാഗമാണെന്ന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.ഒരു വ്യക്തിക്ക്   രണ്ട് തവണ വീടിന് ഫണ്ട് നൽകാനിടയായ സംഭവത്തിൽ വ്യക്തിക്ക് നോട്ടീസ് നൽകുകയും അനർഹമായി കൈപറ്റിയ തുക തിരിച്ചടക്കാൻ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഭരണസമിതി യോഗത്തിൽ നിന്ന് ഒരു പ്രമേയം പോലും വെക്കാതെ യുഡിഎഫ് അംഗങ്ങൾ ബഹളം വെച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തത്.നല്ല രീതിയിൽ വികസന പ്രവൃത്തികൾ നടത്തി മുന്നോട്ട് പോവുന്ന ഭരണസമിതി താറടിച്ച് കാണിക്കാൻ യുഡിഎഫ് മെമ്പർമാർ ശ്രമിക്കുകയാണെന്നും ചില അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഭാഗമായുള്ള ആസൂത്രിത നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും ഇത്തരം ശ്രമങ്ങളെ ജനകീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ,വൈസ് പ്രസിഡണ്ട് ഒപി പ്രവീൺ,മെമ്പർമാരായ ജബ്ബാർ കുറ്റിയിൽ,പ്രിൻഷ എൻപി,കൗസല്ല്യ എആർ,റഷീന റസാക്ക്,ഉഷ സുരേഷ്,ഷൺമുഖൻ പി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു