27 April 2024 Saturday

എക്‌സ്‌പോ വേദിയെ ഇളക്കി മറിച്ച് ലയണൽ മെസ്സിയുടെ അപ്രതീക്ഷിത സന്ദർശനം

ckmnews

ദുബായ് എക്‌സ്‌പോ 2020 വേദിയിലേക്കുള്ള ലയണൽ മെസ്സിയുടെ സന്ദർശനം ആവേശമായി. ഫുട്‌ബോൾ ഇതിഹാസത്തിന്റെ അപ്രതീക്ഷ സന്ദർശനം എക്‌സ്‌പോ വേദിയെ ആകെ ഇളക്കി മറിച്ചു .


എക്‌സ്‌പോ 2020 ന്റെ അംബാസ്സഡർ കൂടിയായ മെസ്സി യു എ ഇ , അർജന്റീന പവിലിയനുകൾ സന്ദർശിച്ചു. ഓരോ പവലിയനും തീർത്തും വ്യത്യസ്തമാണ്. ഒരു രാജ്യത്തിന്റെ സംസ്‌കാരവും രീതികളും അതേപടി പകർത്താൻ ശ്രമിച്ചിട്ടുണ്ട്.അവ ഓരോന്നും കാണാനും പഠിക്കാനും ഓരോ സന്ദർശകരെയും പ്രേരിപ്പിക്കുന്നു. 2020 യിൽ ഈ വേദി ഞാൻ സന്ദർശിക്കുമ്പോൾ ഇവിടെ ഒരു ശൂന്യാവസ്ഥ ആയിരുന്നു.പക്ഷെ വളരെ കുറച്ച് സമയം കൊണ്ട് അത്ഭുതലോകം തന്നെ ഇവിടെ പണിതെടുത്തു. തികച്ചും പ്രശംസനീയമാണെന്ന് മെസ്സി പ്രതികരിച്ചു.


അൽ-വാസൽ പ്ലാസയ്‌ക്കും ജൂബിലി പാർക്കിനും സമീപമുള്ള പ്രശസ്തമായ വെള്ളച്ചാട്ടം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ മേളയുടെ വിവിധ ഭാഗങ്ങൾ മെസ്സി പര്യടനം നടത്തിയപ്പോൾ എക്‌സ്‌പോ സന്ദർശകർ താരത്തിനെ വളഞ്ഞു.മുൻ പോർച്ചുഗീസ് ഫുട്‌ബോൾ താരം ലൂയിസ് ഫിഗോയും കഴിഞ്ഞ ദിവസം എക്‌സ്‌പോ വേദി സന്ദർശിച്ചിരുന്നു.