09 May 2024 Thursday

കക്കിടിപ്പുറം പ്രീമിയർ ലീഗ് 2021 ഒന്നാം സീസൺ സമാപിച്ചു

ckmnews

കക്കിടിപ്പുറം പ്രീമിയർ ലീഗ്  2021 ഒന്നാം സീസൺ സമാപിച്ചു


ചങ്ങരംകുളം:മൈത്രി കലാ സാംസ്കാരിക കേന്ദ്രം അണിയിച്ചൊരുക്കിയ ഒന്നാമത് കക്കിടിപ്പുറം പ്രീമിയർ ലീഗ് (KPL 2021) 5s ഫുട്ബാൾ ടൂർണമെൻ്റിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഖത്തർ എഫ് സി  കക്കിടിപ്പുറം വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.ടീം പാലം റണ്ണേഴ്സ് ട്രോഫിയും നേടി. അർജുൻ. യു മികച്ച കളിക്കാരനായും, റനീഷ് ടോപ്പ് സ്കോറർ ആയും,അഫ്‌സൽ മികച്ച ഗോൾ കീപ്പർ ആയും,സൈനു

മികച്ച ഡിഫന്റർ ആയും,നിഷാദ് കക്കിടിപ്പുറം മികച്ച മാനേജറായും തിരഞ്ഞെടുത്തു.കക്കിടിപ്പുറം പ്രദേശത്തെ കായിക സംസ്കാരം വളർത്തുന്നതിനും,സൗഹൃദവും സാഹോദര്യവും നിലനിർത്തുന്നതിനും വേണ്ടി തുടർന്നുള്ള വർഷങ്ങളിലും ഈ കായിക മാമാങ്കം തുടരും എന്ന പ്രതിജ്ഞയോട് കൂടി ആദ്യ KPL സീസൺ സമാപിച്ചത്.