09 May 2024 Thursday

മൂക്കുതല ഹൈസ്കൂൾ 96 എസ്എസ്എൽസി ബാച്ച് സംഗമം:ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി

ckmnews

മൂക്കുതല ഹൈസ്കൂൾ 96 എസ്എസ്എൽസി ബാച്ച് സംഗമം:ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി


ചങ്ങരംകുളം:മൂക്കുതല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും 1996-ൽ SSLC പൂർത്തീകരിച്ച് പടിയിറങ്ങിയവർ കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും കലാലയത്തിൽ ഒത്തു ചേരുന്നതിന്റെ ഭാഗമായി 25 വർഷം മുമ്പ് പിരിഞ്ഞ് പോയ സഹപാഠികളെ കണ്ടെത്തുന്നതിനുള്ള ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി.ഡിസംബർ 26 ന് നടക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ 25 വർഷം മുമ്പ് പിരിഞ്ഞ 600 ഓളം വരുന്ന സഹപാഠികളെ കണ്ടെത്തുന്നതിനും ക്ഷണിക്കുന്നതിനുമാണ് ഗ്രാമപ്രദേശങ്ങളിലെ അവരുടെ വീടുകൾ അന്വേഷിച്ചെത്തുന്ന പരിപാടിക്ക് സംഘാടകർ തുടക്കം കുറിച്ചത്.ആധുനിക വാർത്ത വിനിമയ സംവിധാനങ്ങളും മൊബൈൽ ഫോണുകളും വ്യാപകമാകുന്നതിന് മുമ്പ് സ്ക്കൂളിൽ നിന്ന് പിരിഞ്ഞ് വിവിധ ജില്ലകളിലും വിദേശത്തുമായി കഴിയുന്ന സഹപാഠികളെ കണ്ടെത്തുന്ന പ്രവർത്തനം ഏറെ ദുഷ്ക്കരമാണെന്നും ഏറെ ശ്രമകരമായ ദൗത്യം വിജയകരമാണെന്നും 70 ശതമാനത്തോളം സഹപാഠികളെ കണ്ടെത്തിയെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ പറഞ്ഞു. സംഘാടകർ പറഞ്ഞു.ബാക്കിയുള്ളവരിലേക്കും സന്ദേശമെത്തും വിധം പരിപാടികൾ ആസൂത്രണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു.സംഗമത്തിലേക്ക് ക്ഷണിക്കുന്നതിനായി അപ്രതീക്ഷിതമായി വീട്ടിലെത്തിയ സഹപാഠികളുടെ സന്നിധ്യം തങ്ങൾക്ക് ആശ്ചര്യവും സന്തോഷവും ഉണ്ടാക്കിയെന്ന് ആതിഥ്യം വഹിച്ച സഹപാഠികൾ പറഞ്ഞു.ഗൃഹ സമ്പർക്ക പരിപാടിക്ക് എം.അജയഘോഷ്,സുജ.വി.കെ,വി.കെ.എം.നൗഷാദ്,മീനാകുമാരി,ടി.ഉണ്ണികൃഷ്ണൻ,സി.അനിൽകുമാർ,ഷാജഹാൻ ചങ്ങരംകുളം,വി.ഷറഫുദ്ദീൻ,എം.സുജീഷ്,കെ.വി.രമേഷ്, സുഭാഷ്.എൻ.എസ്, വിപിൻദാസ് എന്നിവർ നേതൃത്വം നൽകി.ഡിസംബർ 26 ന് കാലത്ത് 9 മുതൽ വൈകിയിട്ട് 4 വരെ നടക്കുന്ന സംഗമം വൻ വിജയമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ