09 May 2024 Thursday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ സൈനീകർക്കായി പ്രാർത്ഥന നടത്തി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ സൈനീകർക്കായി പ്രാർത്ഥന നടത്തി


ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ  മരിച്ച സൈനീകർക്കായും  ചികിൽസയിൽ ഇരിക്കുന്ന സൈനീകനും വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി.ഞായറാഴ്ച കുർബ്ബാനക്കു ശേഷം ഇടവക    വികാരി ഫാ.ജെക്കബ് കക്കാട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. വിശ്വാസികൾ മൗന പ്രാർത്ഥന നടത്തി ആദരാജ്ഞലികൾ അർപ്പിച്ചു.ട്രസ്റ്റി സി യു ശലമോൻ ,സെക്രട്ടറി പി.സി താരു കുട്ടി എന്നിവർ സംസാരിച്ചു.