09 May 2024 Thursday

കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് മുടി ധാനം ചെയ്ത് സഹപാഠികൾ

ckmnews

കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് മുടി ധാനം ചെയ്ത് സഹപാഠികൾ


ചങ്ങരംകുളം:തൃശ്ശൂർ മഹാരാജാസ് പോളിടെക്നിക്കിൽ നിന്നും പഠനം പൂർത്തിയാക്കിയ വിഷ്ണുപ്രസാദ്, ശ്രീനോജ് എന്നീ സഹപാഠികളാണ് തലമുടി വളർത്തി ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്നതിനായി ധാനം ചെയ്തത്.തങ്ങളുടെ ചുറ്റുപാടുകളിൽ കീമോചെയ്ത് മുടി നഷ്ടമായി പിന്നീട് വിഗ്ഗിനായി വലിയ തുക ചിലവഴിക്കേണ്ടി വരുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രോഗികൾ നേരിടേണ്ടി അവസ്ഥ മനസ്സിലാക്കിയാണ് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി മുടി നീട്ടി വളർത്തി പരിപാലിച്ച് 30 സെൻ്റീമീറ്ററിൽ അധികം വളർച്ചയെത്തിയ ശേഷം തൃശ്ശൂർ അമല ഹോസ്പ്പിറ്റൽ വഴി മുടി കൈമാറുന്നത്.മൂക്കുതല മാട്ടുമ്മൽ വീട്ടിൽ വിഷ്ണു പ്രസാദ്, വളയംകുളം പട്ടയത്ത് ശ്രിനോജ് എന്നിവർ സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.അജയഘോഷ്,പി.എ.അക്ഷയ്,ഒ.പി. പ്രവീൺ എന്നിവരെ തലമുടി ഏൽപിച്ചു