09 May 2024 Thursday

പി.മുത്തുക്കോയ തങ്ങൾ സ്മാരക പുരസ്കാരം തിങ്കളാഴ്ച സി.എം.യൂസഫിന് സമ്മാനിക്കും

ckmnews

പി.മുത്തുക്കോയ തങ്ങൾ സ്മാരക പുരസ്കാരം തിങ്കളാഴ്ച സി.എം.യൂസഫിന് സമ്മാനിക്കും


ചങ്ങരംകുളം:മതരാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രഗൽഭ വ്യക്തിത്വം പി.മുത്തുക്കോയ തങ്ങളുടെ സ്മരണാർത്ഥം ഖത്തർ കെഎംസിസി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി ഏർപ്പെടുത്തുന്ന പ്രഥമ മുത്തുക്കോയ തങ്ങള്‍ പുരസ്കാര സമർപ്പണം തിങ്കളാഴ്ച നടക്കും.ചങ്ങരംകുളം സാസംസ്കാരിക സമിതിയിലെ സ്ഥിരം മെമ്പറും സംഘാടകനും മത ഭൗതിക വിദ്യാഭ്യാസരംഗത്തും ശോഭിച്ച മുത്തുക്കോയ തങ്ങൾ നല്ലൊരു ബാഡ് മിന്റൺ താരം കൂടിയായിരുന്നു.മുത്തുക്കോയതങ്ങളുടെ ആദരസൂചകമായാണ് ഖത്തർ കെഎംസിസി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നന്നംമുക്ക് പഞ്ചായത്തിലെ മതഭൗതിക വിദ്യാഭ്യാസ രാഷ് ട്രീയ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മികച്ച സംഘാടകന് പുരസ്കാരം മുത്തുക്കോയ തങ്ങൾ സ്മാരക അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.പ്രഥമ അവാർഡിനായി നന്നംമുക്ക് പഞ്ചായത്തിലെ മതരാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രശസ്തനായ വ്യക്തിത്വം കൂടിയായ സി.എം.യൂസഫിനെയാണ് തിരഞ്ഞെടുത്തത്.മുൻ സംസ്ഥാന എംഎസ്എഫ് സെക്രട്ടറി, മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം വൈസ്പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ്,ചങ്ങരംകുളം മേഖലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ,പള്ളിക്കര മഹല്ല് ഭാരവാഹി ,ചങ്ങരംകുളം ടൗൺ ജുമാമസ്ജിദ് കമ്മറ്റി ഭാരവാഹി, കെ എസ് ആർ ടി സി അഡ്വൈസറി ബോർഡ്‌ മെമ്പർ തുടങ്ങി മത,രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമാണ് സി.എം.യൂസഫ്.ജൂറി അംഗങ്ങളായ ഷാനവാസ് വട്ടത്തൂർ,അബ്ദുൾകാദർ ആലുങ്ങൽ ,ഇബ്രാഹീം മൂക്കുതല ,ഇബ്രാഹീംകുട്ടി കിഴിഞ്ഞാലിൽ ,റാഷിദ് നെച്ചിക്കൽ എന്നിവരാണ് ജേതാവിനെ തെരഞ്ഞെടുത്തത് .എല്ലാ വർഷവും മുത്തുക്കോയ തങ്ങളുടെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി അവാർഡ് നൽകാനാണ് കമ്മറ്റി തീരുമാനം.തിങ്കളാഴ്ച വൈകീട്ട് 3.30 ന് മേഖലാ ലീഗ് ഓഫീസിൽ പാണക്കാട് റഷീദലി തങ്ങൾ ഉദ്ഘാടനം ചെയ്യും.പി.ഉബൈദുള്ള എംഎൽഎ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ, അഷ്റഫ് കോക്കൂർ, എം.വി ശ്രീധരൻ മാസ്റ്റർ സംബന്ധിക്കും.