09 May 2024 Thursday

അന്തവിശ്വാസ നിർമാർജനബിൽ കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണം:എം.ജി.എം. മർക്കസുദ്ദഅവ

ckmnews

അന്തവിശ്വാസ നിർമാർജനബിൽ കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണം:എം.ജി.എം. മർക്കസുദ്ദഅവ


ചങ്ങരംകുളം:അന്തവിശ്വാസ നിർമാർജനബിൽ കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണമെന്നും മതങ്ങളുടെ മറവിൽ നടത്തുന്ന എല്ലാ തട്ടിപ്പുകളേയും അതിൽ ഉൾപ്പെടുത്തി ഇതിന് നേതൃത്വം നൽകുന്ന മാഫിയസംഘങ്ങളെ കർശനമായി നേരിടുന്ന നിയമം ഉണ്ടാക്കാൻ സർക്കാർ ആർജവം കാണിക്കണമെന്നും,എം.ജി.എം. മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കൺവൻഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.ഇത്തരം തട്ടിപ്പുകളിൽ പെട്ട് എല്ലാം നഷ്ടപ്പെടുന്നത് സ്ത്രി സമൂഹമായതിനാൽ ശരിയായ മതബോധം ജനങ്ങളെ പഠിപ്പിക്കാൻ മത സംഘടനകൾ തയ്യാറാകണമെന്നും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പേരിൽ പോലും കടുത്ത യാഥാസ്ഥികത്വം പ്രചരിപ്പിക്കുന്നവരെ കരുതി ഇരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.കെ.എൻ.എം. സംസ്ഥാന സെക്രട്ടറി പി.പി. ഖാലിദ് ഉൽഘാടനം ചെയ്തു.കൺവൻഷനിൽ,  കെ.വി.മുഹമ്മദ്, ഷാഹിദ പെരുമ്പിലാവ്, ഷഹന പി.പി., ഖദീജക്കുട്ടി ടീച്ചർ, സൈറാബാനു, കെ.വി. ഗഫൂർ , റസിം എം.കെ.സന റസാഖ്,നൈലബിലാൽ എന്നിവർ പ്രസംഗിച്ചു.സോൺ കമ്മറ്റി ഭാരവാഹികളായ്

കെ.വി. ഖദീജക്കുട്ടി ടീച്ചർ പ്രസിഡന്റ്, ഷഹന പി.പി. സിക്രട്ടറി, റൗളത്ത് കെ.വി. ട്രഷർ, സാഹിതനാസർ, റംല അബ്ബാസ് വൈസ് പ്രസിഡന്റ്, സൈറാബാനു, സബീന ടീച്ചർ -  ജോ: സിക്രട്ടറിമാരായും തിരഞ്ഞടുത്തു.