09 May 2024 Thursday

കാന്റീൻ പുനസ്ഥാപനം വേഗത്തിലാക്കുക;യു.ഡി.എസ്.എഫ് പ്രതിഷേധ കാന്റീൻ സംഘടിപ്പിച്ചു

ckmnews

കാന്റീൻ പുനസ്ഥാപനം വേഗത്തിലാക്കുക;യു.ഡി.എസ്.എഫ് പ്രതിഷേധ കാന്റീൻ സംഘടിപ്പിച്ചു


ചങ്ങരംകുളം: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പൂർവ്വസ്ഥിതിയിൽ ക്ലാസുകൾ ആരംഭിച്ചിട്ടും അസ്സബാഹ് ആർട്സ് ആന്റ് സയൻസ് കോളേജിൽ കാന്റീൻ പുനസ്ഥാപനം വൈകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ കാന്റീൻ സംഘടിപ്പിച്ചു.ആയിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്ന കോളേജ് കാന്റീനാണ് ബദൽ സംവിധാനങ്ങളൊന്നും കൈക്കൊള്ളാതെ പൊളിച്ചു നീക്കിയത്.പുനസ്ഥാപനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃർക്ക് നിവേദനം നൽകിയിരുന്നെങ്കിലും യാതൊരു ഇടപെടലുകളും ഇല്ലാതായപ്പോഴാണ് ഉന്തുവണ്ടിയിൽ ചായയും പലഹാരങ്ങളും നിറച്ച് വ്യത്യസ്തമായ പ്രതിഷേധവുമായി യു.ഡി.എസ്.എഫ് മുന്നോട്ടു വന്നത്.വിദ്യാർത്ഥികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ പ്രതിഷേധ പരിപാടിക്ക് ഭാരവാഹികളായ ശിനാസ്, ഹാഷിം, അൻസിൽ, ഹുവൈസ്, ഹാഷിർ, റിൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.