09 May 2024 Thursday

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) ചങ്ങരംകുളം മേഖലാ കമ്മിറ്റി രൂപീകരിച്ചു

ckmnews

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) ചങ്ങരംകുളം മേഖലാ കമ്മിറ്റി രൂപീകരിച്ചു


ചങ്ങരംകുളം:ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) ചങ്ങരംകുളം മേഖലാ കമ്മിറ്റി രൂപീകരിച്ചു.ചങ്ങരംകുളത്തെ ചേർന്ന യോഗം എടപ്പാൾ മേഖലാ പ്രസിഡന്റ് ഗഫൂർ നെല്ലിശ്ശേരിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ഹുസൈൻ കവിത ഉദ്ഘാടനം ചെയ്തു.എടപ്പാൾ മേഖലാ സെക്രട്ടറി ദിനേഷ് സുദർശനം സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി സാലിഹ് സംഗീത് സംഘടന വിശദീകരണം നടത്തി.ബീരാൻകുട്ടി റെയിൻബോ, സലിം വളാഞ്ചേരി, വേലായുധൻ ആലത്തിയൂർ, സക്കരിയ സൈക്കോ, അബ്ദുറഹ്മാൻ കാടഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.സംസ്ഥാന പ്രസിഡന്റ്  റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നിർവഹിച്ചു. തുടർന്ന് ജില്ലാ വൈ: പ്രസിഡണ്ട് നവാസ് കുഞ്ഞാക്ക സംഘടനയുടെ   ചങ്ങരംകുളം കോഡിനേഷൻ കമ്മിറ്റിയെ വായിച്ചു കേൾപ്പിക്കുകയും യോഗം ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു.യോഗത്തിൽ 42 അംഗങ്ങൾ പങ്കെടുത്തു.നിഷാദ് കോക്കൂർ നന്ദി പറഞ്ഞു. അധ്യക്ഷന്റെ അനുമതിയോടെ 9:30 ന്ന്  യോഗ നടപടികൾ അവസാനിപ്പിച്ചു.ചെയർമാൻ :വിനോദ് ഗുഡ് ലുക്ക്,വൈസ് ചെയർമാൻ :കിനാൻ മാസ്സ്

കൺവീനർ :ബഷീർ സിമ്പിൾ,ജോ: കൺവീനർ :റഫീക്ക് ചങ്ങരംകുളം,ട്രഷറർ :റാഷിദ് സ്‌പൈസ്,എക്സി: അംഗം അയൂബ് ഐസി എന്നിവരെ തിരഞ്ഞെടുത്തു