09 May 2024 Thursday

ഖുർആൻ മനഃപാഠമാക്കിയ സ്വാബിത്തിനെ ഒതളൂർ ഹിലാൽ ജുമാമസ്ജിദ് &വഹിബുൽ ഉലൂം മദ്രസ്സ കമ്മറ്റി ആദരിച്ചു

ckmnews

ഖുർആൻ മനഃപാഠമാക്കിയ സ്വാബിത്തിനെ

ഒതളൂർ ഹിലാൽ ജുമാമസ്ജിദ് &വഹിബുൽ ഉലൂം മദ്രസ്സ കമ്മറ്റി ആദരിച്ചു 


ചങ്ങരംകുളം:ഖുർആൻ മനഃപാഠമാക്കിയ മുഹമ്മദ്‌ സ്വാബിത്തിനെ

ഒതളൂർ ഹിലാൽ ജുമാമസ്ജിദ് &വഹിബുൽ ഉലൂം മദ്രസ്സ കമ്മറ്റി ആദരിച്ചു .ഒതളൂർ  പുതുവീട്ടിൽ ബഷീറിന്റെ  മകൻ മുഹമ്മദ്‌ സ്വാബിത്താണ്

പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയത്.പ്രസിഡന്റ് കെ വി അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ജലീൽ അഹ്സനി അനുമോദന പ്രസംഗം നടത്തി. ആശംസകൾ നേർന്നു കൊണ്ട് ഈസാസഖഫി, ശംസുദ്ധീൻ ഹാജി, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എം വി മുഹമ്മദ്‌ സ്വാഗതവും നന്ദിയും പറഞ്ഞു.ബഷീർ, ബുഷ്‌റ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മുഹമ്മദ്‌ സ്വാബിത് (സഹോദരങ്ങൾ തബ്ഷീർ, ഹിബഫാത്തിമ)