09 May 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആദരം 2021 സംഘടിപ്പിച്ചു

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആദരം 2021 സംഘടിപ്പിച്ചു 


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ  ആദരം 202l   നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ആദ്യമായി സ്കൂളിലെത്തിയ സ്ഥലം എം.എൽ.എ കൂടിയായ സ്പീക്കറെ എസ്.പി.സി , ജെ.ആർ.സി ,എൻ.എസ് .എസ്  വിദ്യാർത്ഥികൾ ,സ്കൂൾ അദ്ധ്യാപകർ ,പി ടി എ അംഗങ്ങൾ ചേർന്ന് സ്കൂളിലേക്ക് സ്വീകരിച്ചനായിച്ചു.എസ്  എസ് എൽ സി ക്ക് ഉന്നത വിജയം കൈവരിച്ച 97 വിദ്യാർത്ഥികളേയും പ്ലസ് ടുവിന് വിജയം നേടിയ 57 പേർക്കും  സ്പീക്കർ ഉപഹാരം  നൽകി.സ്കൂളിലെ മികച്ച പ്രതിഭകളായ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ സിദ്ധാർത്ഥ്കൃഷ്ണ പ്ലസ് വൺ ഹ്യൂമാനീറ്റിസ് വിഭാഗത്തിൽ ആദ്യമായി ഫുൾ മാർക്ക് നേടിയ സിയഷമീർ ,പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ സായൂജ്യ ,  ത്രെഡ് ആർട്ടിൽ ഏഷ്യയുടെ ഭൂപടം ഒരുക്കി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടിയ മുഹമ്മദ് ബാസിദ് ,നാഷ്ണൽ യോഗ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൂരജ് .കെ  എന്നീ വിദ്യാർത്ഥികളെ സ്പീക്കർ ആദരിച്ചു. ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ്ണ മെഡൽ വിതരണവും ഉണ്ടായി.പത്ത് വർഷം പ്രിൻസിപ്പാളായി വിരമിച്ച  ഗീതാജോസഫിനെ സ്പീക്കർ പൊന്നാട അണിയിച്ച്  ആദരിച്ചു.പത്താം ക്ലാസ്സ് വിദ്യാർത്ഥി ബിൻഷ ഷെറിൻ വരച്ചു നൽകിയ സ്പീക്കറുടെ ചിത്രം ചടങ്ങിൽ  

സ്പീക്കർക്ക് കൈമാറി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി.പി റെജീന അദ്ധ്യക്ഷനായി .ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ,   ,ജില്ല പഞ്ചായത്തംഗം അനുവിനോദ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാഹിറ കാദർ , ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ , പഞ്ചായത്തംഗങ്ങളായ ആനിവിനു  ,നിഷ അജിത്കുമാർ  ,അദ്ധ്യാപകരായ തോമസ് സെബാസ്റ്റ്യൻ , സുനിൽ സി.വി  ,ബിജേഷ് കുമാർ  , മുൻ അദ്ധ്യാപിക മോളൂ വർഗ്ഗീസ് ,പിടിഎ വൈസ് പ്രസിഡൻ്റ്  ബാബു നാസർ , എം ടി എ പ്രസിഡൻ്റ് തസ്നീം റസാഖ് , എസ് എം സി ചെയർമാൻ ശിവൻ എന്നിവർ സംസാരിച്ചു.  സ്കൂൾ പ്രിൻസിപ്പാൾ ഡോ .മുരുകദോസ് കെ സ്വാഗതവും സ്കൂൾ പ്രധാനദ്ധ്യാപിക ദേവിക ടി.എസ് നന്ദിയും പറഞ്ഞു.