09 May 2024 Thursday

ആലംകോട് ആലംകോട് ഗവ എൽപി സ്കൂളിൽ ജനാധിപത്യ രീതിയിൽ ലീഡർ തിരഞ്ഞെടുപ്പ് നടത്തി

ckmnews

ആലംകോട് 

ആലംകോട് ഗവ എൽപി സ്കൂളിൽ ജനാധിപത്യ രീതിയിൽ ലീഡർ തിരഞ്ഞെടുപ്പ് നടത്തി


ചങ്ങരംകുളം:ആലംകോട് 

ആലംകോട് ഗവ എൽപി സ്കൂളിലെ 2020- 21 അധ്യയന വർഷത്തെ സ്കൂൾ ലീഡറെ കണ്ടെത്താനുള്ള തെരെഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ സ്കൂളിൽ വെച്ചു നടന്നു.പ്രീസൈഡിങ് ഓഫീസർ,പോളിങ് ഓഫീസർമാർ,ബാലറ്റ് പേപ്പർ,ബാലറ്റ് പെട്ടി ഇൻഡലിബിൾ ഇങ്ക്,പോളിംഗ് ബൂത്ത് എന്നിവയെല്ലാം ഉപയോഗിച്ചു യഥാർത്ഥ ഇലക്ഷൻ നടക്കുന്നത് പോലെയായിരുന്നു തെരെഞ്ഞെടുപ്പ്.നാലാം ക്ലാസ് വിദ്യാർത്ഥികളായ ഹൃദുപർണ ആർ പ്രകാശ് ,സഫ ഫാത്തിമ ഒ ആർ ,അഞ്ജന കെപി എന്നിവർ യഥാക്രമം ആന, സിംഹം, കുതിര എന്നീ ചിഹ്നങ്ങളിൽ മൽസരിച്ചു .ആകെ 95 വോട്ടർമാരിൽ 74 പേർ വോട്ട് ചെയ്തു .78 %.തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 74 ൽ 38 വോട്ട് നേടി സഫ ഫാത്തിമ ഓ ആർ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.അഞ്ജന കെ പി 18 വോട്ടും ഋതുപർണ ആർ പ്രകാശ് 12 വോട്ടും  നേടി.6 വോട്ടുകൾ അസാധുവായി 

പ്രീസൈഡിങ് ഓഫീസർ അനന്യ കെ മനോജ് പോളിങ് ഓഫീസർമാരായ ആയിഷ സൻഹ, ഫാത്തിമ മിൻഹ, ഹൃദുനന്ദ പോലീസ് ഓഫീസർ ആത്മിക് നാരായൺ, അമൽ മാധവ്,അലൻ കൃഷ്ണ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .റിട്ടേർണിംഗ് ഓഫീസർ പ്രധാനാധ്യാപിക ശശികല ആർ അധ്യാപകരായ മിനി, പ്രീത, മിനിജ, മുഹമ്മദ് ഷെരീഫ് ,ജ്യോതിലക്ഷ്മി എന്നിവർ തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകി.തികച്ചും ജനാധിപത്യപരമായി നടന്ന തെരെഞ്ഞെടുപ്പ് യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ രീതികൾ മനസ്സിലാക്കുന്നതിനു കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.