09 May 2024 Thursday

ഓൾ കേരള പെയിന്റേഴ്സ് വെൽഫെയർ അസോസിയേഷൻ സമ്മേളനം ഡിസംബർ 12ന് ചങ്ങരംകുളത്ത് നടക്കും

ckmnews

ഓൾ കേരള പെയിന്റേഴ്സ് വെൽഫെയർ അസോസിയേഷൻ സമ്മേളനം ഡിസംബർ 12ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:ഓൾ കേരള പെയിന്റേഴ്സ് വെൽഫെയർ അസോസിയേഷൻ ആലംകോട് നന്നംമുക്ക് വട്ടംകുളം വില്ലേജ് സമ്മേളനം ഡിസംബർ 12ന് ചങ്ങരംകുളം പ്രതീക്ഷ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.പൊന്നാനി താലൂക്കിന് കിഴിൽ നടന്ന് വരുന്ന വില്ലേജ് തല സമ്മേളനങ്ങളുടെ സമാപനമാണ് മൂന്ന് വില്ലേജുകളിലായി ചങ്ങരംകുളത്ത് നടക്കുക.സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നിഖിൽ പട്ടാമ്പി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.അംഗങ്ങൾക്കായി ക്ഷേമനിധി ക്യാമ്പയിനും ഐഡി കാർഡ് വിതരണവും സമ്മേളനത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.സുരേന്ദ്രൻ പൊന്നാനി,അനീഷ് ചങ്ങരംകുളം,ധനീഷ് മൂക്കുതല,സുമേഷ് മൂക്കുതല,ഷിബിൻ മാന്തടം,സുലൈമാൻ മാറഞ്ചേരി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു