09 May 2024 Thursday

യുഎഇ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പുറകെയെത്തിയത് ഗോൾഡൻ വിസ മലപ്പുറം ചങ്ങരംകുളം സ്വദേശിനി ബിസ്നിക്ക് ഇത് അഭിമാന നിമിഷം

ckmnews

യുഎഇ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പുറകെയെത്തിയത് ഗോൾഡൻ വിസ


മലപ്പുറം ചങ്ങരംകുളം സ്വദേശിനി ബിസ്നിക്ക് ഇത് അഭിമാന നിമിഷം


ചങ്ങരംകുളം:യുഎഇ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ മലപ്പുറം ചങ്ങരംകുളം സ്വദേശിനി ബിസ്നിക്ക് ഇത് അഭിമാന നിമിഷം.ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി ഒരാഴ്ച തികയും മുമ്പാണ് ബിസ്നിയെ തേടി യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ എത്തുന്നത്.ദുബായിൽ ജോലി ചെയ്യുന്ന ചങ്ങരംകുളം സ്വദേശിയായ ഒരുപ്പാക്കിൽ ബദറുദ്ധീൻ റംല ദമ്പതികളുടെ മകളായ ബിസ്നി ഭർത്താവിനും 4 വയസുള്ള മകൻ നഹ്യാനും ഒപ്പം വർഷങ്ങളായി യുഎഇ യിലാണ്.


ഇടപ്പാളയം അൽഐൻ എക്സിക്യുട്ടീവ് അംഗം,ഗ്ളോബൽ കൾച്ചറൽ വിംഗ് അംഗം,കൂടാതെ യുഎഇ വിമൻ സെൽ,ജോബ് സെൽ എന്നീ വിങ്ങുകളുടെ കോർഡിനേറ്റർമാരിൽ ഒരാൾ കൂടിയാണ് ബിസ്നി.

എടപ്പാൾ വട്ടംകുളം സ്വദേശിയായ ഫഹദിന്റെ പത്നിയായ ബിസ്നി 2015 ലാണ് റിസർച്ച് അസിസ്റ്റന്റ് ആയി യുഎഇ യൂണിവേഴ്സിറ്റിയിൽ ചേരുന്നത്.പിന്നീട് ടീച്ചിങ് അസിസ്റ്റന്റ് ആയും,ഒടുവിൽ റിസെർച്ച് അസിസ്റ്റന്റ് ആയും പ്രവർത്തിച്ച ബിസ്നിക്ക് അർഹതക്കുള്ള അംഗീകാരം തേടിയെത്തുകയായിരുന്നു..അൽഐൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന തൻവീർ അഹമ്മദും ഷാർജ ജോലി ചെയ്യുന്ന ഷാന തസ്നീമും സഹോദരങ്ങളാണ്