26 April 2024 Friday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് വെള്ളിയാഴ്ച പ്രതിഷേധ മാർച്ച് നടത്തും

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് വെള്ളിയാഴ്ച പ്രതിഷേധ മാർച്ച് നടത്തും


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വെള്ളിയാഴ്ച പ്രതിഷേധ മാർച്ച് നടത്തുമെന്ന് നന്നംമുക്ക് പഞ്ചായായത്ത് യുഡിഎഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.അധികാരത്തിൽ വന്ന കഴിഞ്ഞ ഒരു വർഷമായി വലിയ രീതിയിൽ ഉള്ള അഴിമതിയാണ് ഭരണസമിതി നടത്തുന്നതെന്നും ഒരുതരത്തിലുള്ള കൂടിയാലോചനകളും നടത്താതെ ആനുകൂല്യങ്ങൾ ഇഷ്ടക്കാർക്ക് പങ്ക് വെക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.പൊതുജനങ്ങൾക്ക് മുന്നിൽ അഴിമതികൾ തുറന്ന് കാട്ടുന്നതിന് വേണ്ടിയാണ് മാർച്ചെന്നും വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന മാർച്ച് വിടി ബൽറാം ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.അശറഫ് കൊക്കൂർ മുഖ്യപ്രഭാഷണം നടത്തും.മറ്റു പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.സിഎം യൂസഫ്,നാഹിർ ആലുങ്ങൽ,ഉമ്മർ കുളങ്ങര,കാട്ടിൽ അഷറഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.