09 May 2024 Thursday

മുസ്‌ലിം യൂത്ത് ലീഗ് ചങ്ങരംകുളം ടൗണിൽ വക്കഫ് സംരക്ഷണ വിളംബര റാലി നടത്തി

ckmnews

മുസ്‌ലിം യൂത്ത് ലീഗ് ചങ്ങരംകുളം ടൗണിൽ വക്കഫ്  സംരക്ഷണ വിളംബര റാലി നടത്തി


ചങ്ങരംകുളം:മുസ്‍ലീം ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് ആഹ്വാനം ചെയ്ത വഖഫ് സംരക്ഷണ സമ്മേളനത്തിന്റെ വിളംബര റാലി യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ നടത്തി.പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തുർ വഖഫ് സംരക്ഷണ ജാഥ വിളംബരം ഉദ്ഘാടനം ചെയ്തു .സികെ അഷ്‌റഫ് ,ഷബീർ മാങ്കുളം ,ജഫീറലി പള്ളിക്കുന്ന് ,ബഷീർ പന്താവൂർ ,കെഎം ഹാരിസ്,എംകെ അൻവർ,ഹമീദ് ചിയ്യാനൂർ ,അസ്ഹർ പെരുമുക് ,റാഷിദ് കോക്കൂർ ,റമീസ് പെരുമുക്ക്,സൈഫുദ്ധീൻ കെവി,ബിലാൽ ഒതളൂർ ,റഹീം മാന്തടം,റാഷിദ് പെരുമുക്ക്,ഷമീം കക്കിടിക്കൽ,ഇന്താസ് കോലിക്കര തുടങ്ങിയവർ നേതൃത്വം നൽകി.