09 May 2024 Thursday

കോവിഡ് പ്രതിസന്ധി:വ്യാപാരികൾക്ക് ആശ്വാസമായി ആലംങ്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

ckmnews

കോവിഡ് പ്രതിസന്ധി:വ്യാപാരികൾക്ക് ആശ്വാസമായി ആലംങ്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി


ചങ്ങരംകുളം:കോവിഡ് കാലഘട്ടത്തിൽ  ഏറ്റവും പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്ന ചങ്ങരംകുളത്തെ വ്യാപാരികൾക്ക് ആശ്വാസമായി ആലംങ്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമതി.ഗ്രാമ പഞ്ചായത്തിന്റെ അതീനതയിലുള്ള കെട്ടിങ്ങളിലെ വ്യാപാരികൾക്ക് വ്യാപാരികളുടെ അപേക്ഷ പരിഗണിച്ച് 6 മാസക്കാലത്തെ കെട്ടിടവാടക പരിപൂർണമായി ഒഴിവാക്കിനൽകിയാണ്  മാതൃക കാണിച്ചത്.ഒന്നാം കോവിഡ് തരങ്കത്തിലും 2 മാസത്തെ വാടക ഒഴിവാക്കി ഗ്രാമപഞ്ചായത്ത് വ്യാപാരികൾക്ക് ഒപ്പം നിന്നിരുന്നു.പ്രസിഡണ്ട് സഹീറിനും ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പിപി ഖാലിദ് - സെക്രട്ടറി ഒ. മൊയ്തുണ്ണി എന്നിവർ അഭിനന്ദനം അറിയിച്ചു