09 May 2024 Thursday

ബ്ലാസ്റ്റേഴ്സ് അക്കാദമി കാഞ്ഞിരമുക്ക് ജേഴ്സി പ്രകാശനം നടത്തി

ckmnews

ബ്ലാസ്റ്റേഴ്സ് അക്കാദമി കാഞ്ഞിരമുക്ക്   ജേഴ്സി പ്രകാശനം നടത്തി


മാറഞ്ചേരി:കാഞ്ഞിരമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാസറ്റേഴ്സ് ഫുട്ബോൾ അക്കാദമി കാഞ്ഞിരമുക്ക് ജേഴ്സി പ്രകാശനം വന്നേരി നാട് പ്രസ്സ് ഫോറത്തിൽ വെച്ച് നടന്ന ചടങ്ങിൽ വന്നേരിനാട് പ്രസ്സ് ഫോറം സെക്രട്ടറി ഫാറൂഖ്‌ വെളിയങ്കോട് നിർവഹിച്ചു.

2016 ലെ കേരള ഫുട്ബോൾ അസോസിയേഷൻ്റെ അക്കാദമി ലീഗിൽ മലപ്പുറം ജില്ലയിൽ 6 അക്കാദമികൾ  പങ്കെടുത്ത മൽസരത്തിൽ പങ്കെടുത്ത് ശ്രദ്ധിക്കപ്പെടാൻ കാഞ്ഞിരമുക്ക് ബ്ലാസറ്റേഴ്സ് ഫുട്ബോൾ അക്കാദമിക്ക് കഴിഞ്ഞെന്നും മികച്ച പ്രകടനം വഴി കേരള ബ്ലാസ്സ്റ്റേഴ്സിൻ്റെ പ്രാഡ്ജി അക്കാദമിയെ തോൽപിച്ച് മൂന്നാം സ്ഥാനത്ത് എത്തിയതോടെ അക്കാദമിയിലെ കുട്ടികൾക്ക് മുത്തൂറ്റ് പോലെ പ്രാഫഷണൽ അക്കാദമിയിൽ കളിക്കാൻ അവസരം ലഭിച്ചെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ആദിൽ ,രാഹുൽ തുടങ്ങിയവര്‍ കേരളത്തെ പ്രതിനിധികരിച്ച് കളിക്കുകയും നിരവധി കുട്ടികൾക്ക് അക്കാദമി യിൽ നിന്ന് പ്രാഫഷണൽ അക്കാദമിയിലേക്ക് അവസരം ലഭിച്ചെന്നും ഭാരവാഹികൾ പറഞ്ഞു.ഈവർഷം യൂത്ത് സോക്കർ ലീഗിൽ (YSL) മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന 12 അക്കാദമികളിൽ ബ്ലാസ്സ്റ്റേഴ്സ് കാഞ്ഞിരമുക്കും ഇടം പിടിച്ചിട്ടുണ്ട്.അണ്ടര്‍ 13 വിഭാഗം മത്സരം രാവിലെ 6.10 നും .അണ്ടര്‍ 16 രാവിലെ 7.25 നും,അണ്ടര്‍ 18 രാവിലെ 8.40ന് ശനി ഞായർ ദിവസങ്ങളിൽ തോന്നിക്കുറുമ്പക്കാവ് ക്ഷേത്ര മൈതാനത്ത് നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.കോച്ച് യാസിർ ,അസിസ്റ്റ കോച്ച് അൻഷാദ് .ഡയറക്ടർ ലിമേഷ് .അണ്ടര്‍ 18 ക്യാപ്റ്റൻ രാഹുൽ ,അണ്ടര്‍16 ക്യാപ്റ്റൻ ദർഷ് തുടങ്ങിയവര്‍  പത്രസമ്മേളനത്തിൽ പങ്കെടുത്തു