09 May 2024 Thursday

വിത്തിറക്കാനായില്ല:ചങ്ങരംകുളം നീലെകോൾപടവിൽ 200 ഓളം നെൽകര്‍ഷകര്‍ പ്രതിസന്ധിയിൽ.

ckmnews

വിത്തിറക്കാനായില്ല:ചങ്ങരംകുളം നീലെകോൾപടവിൽ 200 ഓളം നെൽകര്‍ഷകര്‍ പ്രതിസന്ധിയിൽ.


ചങ്ങരംകുളം :കാലാവസ്ഥയും കൃഷി നടത്തിപ്പിനായി രൂപീകരിച്ച കാര്‍ഷിക കമ്മിറ്റിയും ചതിച്ചതോടെ മലപ്പുറം ചങ്ങരംകുളം നീലെകോൾപടവിൽ കൃഷി ചെയ്യുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലായി.വിത്തിറക്കേണ്ട സമയം കഴിഞ്ഞിട്ടും വെള്ളം വറ്റിക്കാത്തതാണ് കര്‍ഷകരെ പ്രയാസപ്പെടുത്തുന്നത്.കോള്‍ പാടങ്ങളില്‍ വെള്ളം നിറഞ്ഞതിനാല്‍ ഇരുന്നൂറിലേറെ കര്‍ഷകരാണ് പ്രതിസന്ധിയിലായത്.സാധാരണ നവംബര്‍ മാസത്തിലാണ് കോള്‍പാടങ്ങളില്‍ വിത്തിറക്കുത്. എന്നാൽ കാലം തെറ്റി പെയ്യുന്ന മഴയും കോള്‍ പടവ് കമ്മിറ്റിയുടെ അനാസ്ഥയും കൂടിയായതോടെ ഇതുവരെ വിത്തിറക്കാന്‍ പോലും കര്‍ഷകര്‍ക്കായില്ല.വിത്തിറക്കു സമയത്ത് കോള്‍ പാടങ്ങളില്‍ വെള്ളമുണ്ടെങ്കില്‍ വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് അത് വറ്റിക്കുകയാണ് പതിവ്. ഇതിനായി പ്രത്യേക കമ്മിറ്റിയുമുണ്ട്. കര്‍ഷകരില്‍ നിന്നും 1500 രൂപ വീതം വാങ്ങിയാണ് ഇത് ചെയ്യുക. എന്നാൽ ഇത്തവണ ഡിസംബര്‍ മാസമായിട്ടും വെള്ളം വറ്റിക്കാതായതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍.ഇനി വെള്ളം വറ്റിച്ചാല്‍ തന്നെ  വിത്തിറക്കി പരിപാലിച്ചാല്‍ അടുത്ത വര്‍ഷക്കാലത്തേ ഇവ കൊയ്യാന്‍ കഴിയൂ.ഇതോടെ കോള്‍ പാടങ്ങളില്‍ വീണ്ടും വെള്ളം നിറഞ്ഞ് ഇവ നശിക്കും. കഴിഞ്ഞ വര്‍ഷവും ഇവിടെ വ്യാപകമായി കൃഷിനാശമുണ്ടായിരുന്നു.ഇരുനൂറിലേറെ കര്‍ഷകരാണ് പ്രദേശത്തുള്ളത്.നെല്‍കൃഷിയിലൂടെ ലഭിക്കു വരുമാനം മാത്രമാണ് ഇവരുടെ ഏക ആശ്രയം.