09 May 2024 Thursday

എ കെ ടി എ നന്നംമുക്ക് യൂണിറ്റ് സമ്മേളനം നടത്തി.

ckmnews

എ കെ ടി എ നന്നംമുക്ക് യൂണിറ്റ് സമ്മേളനം നടത്തി.


ചങ്ങരംകുളം: എ കെ ടി എ നന്നംമുക്ക് യൂണിറ്റ് സമ്മേളനം മൂക്കുതല ജിഎൽപി സ്കൂളിൽ വച്ച് നടന്നു.  രാവിലെ 10 മണിക്ക് പതാക ഉയർത്തിയതിനു ശേഷം നടന്ന സമ്മേളനം ജില്ലാ ജോയിന്റ്  സെക്രട്ടറി കെ പി രാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ കേശവൻ അധ്യക്ഷതവഹിച്ചു.യൂണിറ്റ് സെക്രട്ടറി കെ ടി പത്മജ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജിത വരവ് -ചിലവ്  റിപ്പോർട്ട് അവതരിപ്പിച്ചു. സുരേഷ്, അജിത, ബിന്ദു, സ്മിത, സുശീല എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ചന്ദ്രിക, റീന,ബിന്ദു,രാജിമോഹൻദാസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും, ഹരിദാസൻ നന്ദിയും പറഞ്ഞു.