09 May 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ജ്ഞാന ഭാരം നോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ജ്ഞാന ഭാരം നോവൽ ചർച്ച നടത്തി


ചങ്ങരംകുളം:സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ ഇ സന്തോഷ് കുമാറിൻ്റെ ജ്ഞാന ഭാരം ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കാലഹാരണപ്പെട്ട അറിവുക ളു ടെ ഭാരം പേറുന്ന മനുഷ്യരുടെ ദുരന്തമാണ് പ്രസ്തുത നോവലെന്ന് ആമുഖ പ്രഭാഷണത്തിൽ വ്യക്തമാക്കി .എഴുപത്താറാമത് പുസ്തക ചർച്ചയിൽ പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.എ വത്സല ടീച്ചർ ചർച്ച യുടെ അവലോകനം നിർവ്വഹിച്ചു.പി എസ് മനോഹരൻ ചന്ദ്രിക രാമനുണ്ണി കൃഷ്ണൻ നമ്പൂതിരി സി എം ബാലാമണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച ശാസ്ത്രജ്ഞൻ പ്രൊഫസർ ടി പ്രദീപിൻ്റെ കുഞ്ഞു കണങ്ങൾക്ക് വസന്തം എന്ന പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി. ടി പ്രദീപ് പന്താവൂർ സ്വദേശിയാണ്.