09 May 2024 Thursday

മൂക്കുതല ഹൈസ്കൂളിൽ എസ്എസ്എൽസി 97 ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു

ckmnews

മൂക്കുതല ഹൈസ്കൂളിൽ എസ്എസ്എൽസി 97 ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളിൽ എസ്എസ്എൽസി 97 ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു.ഡിസംബർ 5ന് വൈകിയിട്ട് മൂക്കുതല ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ദിനേഷ് തലാപ്പിൽ സ്വാഗതം പറഞ്ഞു.മഹേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ 97 ബാച്ചിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മുൻ അധ്യാപിക ഇത്താമ ടീച്ചറും,ഫെയ്ക് ബുക്ക് പേജ് പ്രകാശനം മുൻ അധ്യാപിക ബാലാമണി ടീച്ചറും നിർവഹിച്ചു.ചടങ്ങിൽ അധ്യാപകരെ ആദരിക്കുകയും തങ്ങളിൽ നിന്ന് വേർപിരിഞ്ഞ സഹപാടികളെ അനുസ്മരിക്കുകയും ചെയ്തു.ഷിജിമോൻ,ജാബിർ,നൗഷാദ് മൗലവി,ഷെഫീക്ക് പെരുമുക്ക്,ഇസ്മായിൽ,പ്രസാദ്,മഞ്ജുഷ,ദീപ എന്നിവർ സംസാരിച്ചു.ദിവ്യ നന്ദി പറഞ്ഞു.വിവിധ കലാപരിപാടികളും നടന്നു