09 May 2024 Thursday

ചാലിശ്ശേരി ചൈതന്യ വായനശാല ശാസ്ത്ര അവബോധ ക്ലാസ് നടത്തി

ckmnews

ചാലിശ്ശേരി ചൈതന്യ വായനശാല ശാസ്ത്ര അവബോധ ക്ലാസ് നടത്തി

ചങ്ങരംകുളം: ചാലിശ്ശേരി പെരുമണ്ണൂർ ഇ പി എൻ നമ്പീശൻ മെമ്മോറിയൽ ചൈതന്യ വായനശാലയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ശാസ്ത്ര അവബോധ ക്ലാസ്സ് നടത്തി.ശാസ്ത്രലോകത്തെക്കുറിച്ച് തൃത്താല മേഖല ശാസ്ത്രസാഹിത്യ പരിഷത്ത് ജോ. സെക്രട്ടറി എം.വി രാജൻ മാസ്റ്റർ വായനശാലയിലെ  ബാലവേദി കുട്ടികൾക്ക് പ്രപഞ്ചത്തിലെ നിരവധി നക്ഷത്രങ്ങളെക്കുറിച്ചും ,ഭൂമിയിലെ ജീവജാലങ്ങളെക്കുറിച്ച്  ശാസ്ത്ര അവബോധ ക്ലാസ്സ് നടത്തി.നർമ്മത്തിലൂടെ  ശാസ്ത്രക്കുറിച്ച് നടത്തിയ അവബോധ ക്ലാസിൽ രക്ഷിതാക്കളും നിരവധി കുട്ടികളും പങ്കെടുത്തു.വായനശാല പ്രസിഡൻ്റ് ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ , സെക്രട്ടറി ഇ.കെ.മണികണ്ഠൻ ,അനീഷ് പി ,അനൂപസതീശൻ , സുനിത പി എന്നിവർ സംസാരിച്ചു.