Kottayam
ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കോട്ടയത്ത് 11 കാരൻ ആത്മഹത്യ ചെയ്തു

കോട്ടയം, കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം.ഏറെനേരം ഗെയിം കളിച്ചപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടത്.