09 May 2024 Thursday

പഠന ലിഖ്നാ അഭിയാൻ സാക്ഷരതാ പദ്ധതി ആലംകോട് ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു

ckmnews

പഠന ലിഖ്നാ അഭിയാൻ സാക്ഷരതാ പദ്ധതി  ആലംകോട് ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു 


ചങ്ങരംകുളം:കേന്ദ്ര ഗവർമെന്റും  കേരള സർക്കാരും  ഒന്നിച്ചു നടത്തുന്ന പ്രത്യേക സാക്ഷരതാ പദ്ധതി യാണ് "പഠന ലിഖ്നാ അഭിയാൻ " വാർഡിലെ നിരക്ഷരരെ ജനകിയപങ്കാളിതത്തോടെ  2022 മാർച്ച്‌ 30നുള്ളിൽ സാക്ഷരരാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല സങ്കാടക സമിതി രൂപീകരണം ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ഷഹീറിന്റെ അധ്യക്ഷതയിൽ നടന്നു.പഞ്ചായത്ത് സെക്രട്ടറി  സി എൻ അനൂപ് പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പ്രബിത ടീച്ചർ,ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,പെരുമ്പടപ്പ് ബ്ലോക്ക്‌ ക്ഷേമ കാര്യംസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  രാംദാസ് മാസ്റ്റർ, ബ്ലോക്ക്‌ മെമ്പർ മാരായ  കരുണാകരൻ, റീസ പ്രകാശൻ.പഞ്ചായത്ത് മെമ്പർ മാരായ നിംന, വിനീത, സുജിത സുനിൽ , തസ്‌നീം ബഷീർ,ചന്ദ്രമതി.അബ്ദുൽ ഹക്കീം.സികെ അഷ്‌റഫ്‌,  വർക്കിങ് ഗ്രൂപ്പ്‌ ചെയർമാൻ  എൻ വി ഉണ്ണി, രാഷ്രീയ പാർട്ടിയുടെ പ്രതിനിധികളായ  ഷാനവാസ്‌ വട്ടത്തൂർ,  സി എം രാമചന്ദ്രൻ,  ആശ വർക്കർ ഗീത, പി വി,അംഗൻവാടി വാർക്കർ സിന്ധു ടീച്ചർ.  എന്നിവർ സംസാരിച്ചു. പരിപാടി ക്ക് സ്വാഗതം പ്രേരക്  പി എസ് സീനത്ത്. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  സി കെ പ്രകാശൻ നന്ദിയും പറഞ്ഞു.