09 May 2024 Thursday

കാലവധി തീരും മുൻപ് തകർന്നടിഞ്ഞ് കല്ലൂർമ്മ തെക്കുംത്താഴം റോഡ്

ckmnews

കാലവധി തീരും മുൻപ് തകർന്നടിഞ്ഞ് കല്ലൂർമ്മ തെക്കുംത്താഴം റോഡ്


ചങ്ങരംകുളം:പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗ്രാമവികസമന്ത്രാലയം അനുവദിച്ച 132,44,195 രുപ ക്ക് നിർമ്മാണ ചിലവിൽ നിർമ്മിച്ച റോഡ് കാലവധി തീരും മുൻപ് തകർന്നു.തെക്കുംതാഴം മുതൽ സ്രായിക്കടവ് വരെ 1277 മീറ്റർ നീളമുള്ള റോഡിൻ്റെ പകുതിയിലേറെ ഭാഗങ്ങൾ തകർന്നിരിക്കുയാണ്.കേരള സംസ്ഥാന ഗ്രാമീണ വികസന റോഡ് ഏജൻസിക്ക് കീഴിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ചത്.എന്നാൽ നിർമ്മാണം പൂർത്തിയായി കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡിൻ്റെ തകർച്ച ആരംഭിച്ചു. റോഡിൻ്റെ തകർച്ചക്ക് പരിഹാരം കാണണമെന്ന് ബി.ജെ.പി.നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസി: അശോകൻ പളിക്കര ആവശ്യപ്പെട്ടു .റോഡിൻ്റെ ഇരുവശത്തും കോൾ നിലമാണ് അതിനാൽ ഗട്ടറി ചാടുന്ന വാഹനയാത്രക്കാർക്കും, നാട്ടുകാർക്കും  ജിവന് ഭിഷണിയില്ലാതെ യാത്ര ചെയ്യാവുന്ന തരത്തിലേക്ക് റോഡിൻ്റെ തകർച്ചക്ക് പരിഹാരം കാണമെന്നും,അഞ്ച് വർഷ കാലാവധിയുള്ള റോഡിൻ്റെ തകർച്ചക്ക് കാരണം ഉദ്യോഗസ്ഥവൃന്ദങ്ങമ്മുടെ അഴിമതിയാണ് കാരണമെന്നും ബി.ജെ.പി. പറഞ്ഞു.