09 May 2024 Thursday

ഭിന്നശേഷിക്കാരുടെ പ്രഥമ രഞ്ജിട്രോഫി കേരളത്തിന് ഇന്നിങ്സ് ലീഡ്

ckmnews


ടീമില്‍ ക്യാപ്റ്റനടക്കം രണ്ട് പേര്‍ ചങ്ങരംകുളം സ്വദേശികള്‍


ചങ്ങരംകുളം:ഭിന്നശേഷിക്കാരുടെ പ്രഥമ   രഞ്ജിട്രോഫിയില്‍ കേരളം മികച്ച വിജയം കൊയ്ത് മുന്നേറ്റം തുടരുമ്പോള്‍ വിജയത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ ചങ്ങരംകുളം സ്വദേശികളായ രണ്ട് പേരും.ക്യാപ്റ്റന്‍ പാവിട്ടപ്പുറം സ്വദേശി കരീം ചങ്ങരംകുളം മാന്തടം സ്വദേശി റഹീം എന്നിവരടക്കം മലപ്പുറം ജില്ലയി നിന്ന് 5 പേരാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്റഷീദ് വേങ്ങര, ആഷിക് പൊന്നാനി, വിഷ്ണു വട്ടംകുളം എന്നിവരാണ് ജില്ലയിലെ മറ്റു താരങ്ങള്‍.         ഹൈദരാബാദിൽ  വെച്ച് 7,8,9 തീയതികളിൽ നടന്ന ഭിന്നശേഷിക്കാർ ക്കായി നടന്ന പ്രഥമ രഞ്ജിട്രോഫി ടെസ്റ്റ്‌  ടൂർണമെന്റ് കേരള-ആന്ധ്രാ  സമനിലയിൽ   പിരിയികുകയായിരുന്നു. ട്രോസ് നേടിയ ആന്ധ്രാ ബാറ്റിംഗ് തെരെഞ്ഞുടുക്കുകയായിടുന്നു. തുടർന്ന് ബാറ്റ്  ചെയ്ത കേരളം 147 റൺസിന്‌ പുറത്തായി. 19റൺസ്  ലീഡ് നേടി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ആന്ധ്രാ 192 റൺസിനു  ഡിക്ലയർ ചെയ്തു .  173 റൺസ് വിജയലക്ഷ്യവു മായി ഇറങ്ങിയ കേരളം  8വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എടുത്തു കളി സമനിലയിൽ പിരിഞ്ഞു.ഫസ്റ്റ്  ഇന്നിങ്‌സ്  ലീഡ് നേടിയ കേരളത്തിനു  3 പോയിന്റ്  ലഭിച്ചു അടുത്ത മത്സരം തെലുങ്കാന  - കേരളം