09 May 2024 Thursday

ഉറൂബിൻ്റെ വിഖ്യാതമായ നോവൽ സുന്ദരികളും സുന്ദരന്മാരും സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു

ckmnews

ഉറൂബിൻ്റെ വിഖ്യാതമായ നോവൽ സുന്ദരികളും സുന്ദരന്മാരും സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു


ചങ്ങരംകുളം:ഉറൂബിൻ്റെ വിഖ്യാതമായ നോവൽ സുന്ദരികളും സുന്ദരന്മാരും സാംസ്കാരിക സമിതി ഗ്രന്ഥശാല ചങ്ങരംകുളം ചർച്ച ചെയ്തു. മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൽ ഈ നോവലിൻ്റെ പുനർവായന പ്രസക്തമാണെന്ന് ആമുഖ ഭാഷണത്തിൽ സോമൻ ചെമ്പ്രേത്ത് അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നടത്തി. പന്താവൂർ ശങ്കരനാരായണൻ സി.വിജയൻ ചന്ദ്രിക രാമനുണ്ണി കൃഷ്ണൻ നമ്പൂതിരി സി എം ബാലാമണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആലങ്കോട് ലീലാകൃഷ്ണൻ രചിച്ച സഞ്ചാരിയുടെ വഴിയമ്പലങ്ങൾ എന്ന പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.