09 May 2024 Thursday

സഹകരണ സ്ഥാപനങ്ങൾ വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിലുൾപ്പെടെ നൽകുന്ന സംഭാവനകൾ വിലപ്പെട്ടത്:പി.നന്ദകുമാർ എം.എൽ.എ

ckmnews

സഹകരണ സ്ഥാപനങ്ങൾ വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിലുൾപ്പെടെ നൽകുന്ന സംഭാവനകൾ വിലപ്പെട്ടത്:പി.നന്ദകുമാർ എം.എൽ.എ


ചങ്ങരംകുളം:സർക്കാർ സ്ഥാപനങ്ങളിൽ നിന്നു മാത്രമായി ജനങ്ങളുടെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ,സഹകരണ സ്ഥാപനങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലുൾപ്പെടെ നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്ന് പി.നന്ദകുമാർ എം.എൽ.എ.അഭിപ്രായപ്പെട്ടു.കേരളീയരുടെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന സഹകരണ മേഖലയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പൊന്നാനി താലൂക്ക് എഡ്യൂക്കേഷണൽ കോ - ഓപ്പറേറ്റീവ്  സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് ആരംഭിച്ച കോ-ഓപ്പറേറ്റീവ് കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സൊസൈറ്റി പ്രസിഡണ്ട് അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.സ്ഥാപക  പ്രസിഡണ്ട് യു.അബൂബക്കർ സാഹിബിനെ ചടങ്ങിൽ ആദരിച്ചു.സംഘം വൈസ്.പ്രസിഡണ്ട് അഡ്വ: എൻ.എ. ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ , വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ , ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.രാമദാസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി.മുസ്തഫ, ഹക്കീം പെരുമുക്ക് , നന്നംമുക്ക് പഞ്ചായത്ത് സഹകരണ ബാങ്ക്  പ്രസിഡണ്ട് വി.വി.മുഹമ്മദ് നവാസ്, കെ.എം.സുമേഷ്, കെ.വിജയകുമാർ , പ്രണവം പ്രസാദ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ ഹുറൈർ കൊടക്കാട്ട് സ്വാഗതവും, സൊസൈറ്റി സെക്രട്ടറി  ചുള്ളിയിൽ രവീന്ദ്രൻ നന്ദിയും പറഞ്ഞു.