09 May 2024 Thursday

ഭിന്നശേഷിയുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഡിസംബർ 3ന് ചങ്ങരംകുളം അതിഥി സെന്ററിൽ നടക്കും

ckmnews

ഭിന്നശേഷിയുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഡിസംബർ 3ന് ചങ്ങരംകുളം അതിഥി സെന്ററിൽ നടക്കും


ചങ്ങരംകുളം:ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  ഭിന്നശേഷിയുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ചങ്ങരംകുളം അതിഥി സെന്ററിൽ നടക്കുമെന്ന് അതിഥി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.അതിഥി ആയുർവേദ തെറാപിറ്റിക് ആന്റ് integration for developmental habilitative intervention ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കാലത്ത് 11 മുതൽ വൈകിയിട്ട് 4 വരെ നടക്കുന്ന സംഗമം പ്രശസ്ഥ സന്തൂർ വിദഗ്ദൻ ഹരി ആലംകോട് ഉദ്ഘാടനം ചെയ്യും.കോവിഡ് കാലയളവിൽ ഭിന്നശേഷിയുള്ള കുട്ടികൾ അനുഭവിച്ച വെല്ലുവിളികൾ പൊതു സമൂഹത്തിന്റെയും അധികൃതരുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുട്ടികളെയും രക്ഷിതാക്കളെയും തെറാപ്പിസ്റ്റുകളെയും ഉൾപ്പെടുത്തി പ്ളോട്ടുകളായി സംഗമത്തിൽ അവതരിപ്പിക്കുമെന്ന് സെന്റർ ഡയറക്ടർ ഡോക്ടർ ശിൽപ പറഞ്ഞു.പത്രസമ്മേളനത്തിൽ ഡോക്ടർ എ ശിൽപ, സിഎംഒ ഡോക്ടർ രഷ്മി,ഡിഎച്ച്ഒ ഷിജില ഇ,തെറാപിസ്റ്റുകളായ ഫാരിസ ശബ്നം,നിസ്സി എംയു,നിഷാന സുരീല എന്നിവർ പങ്കെടുത്തു