09 May 2024 Thursday

സ്കൂൾ കോളേജ് പരിസരങ്ങളിൽ ചങ്ങരംകുളം പോലീസിന്റെ മിന്നൽ പരിശോധന:50ഓളം ബൈക്കുകൾ കസ്റ്റഡിയിലെടുത്തു

ckmnews

സ്കൂൾ കോളേജ് പരിസരങ്ങളിൽ ചങ്ങരംകുളം പോലീസിന്റെ മിന്നൽ പരിശോധന:50ഓളം ബൈക്കുകൾ കസ്റ്റഡിയിലെടുത്തു


ചങ്ങരംകുളം:സ്കുൾ പരിസരങ്ങളിൽ ലഹരി മാഫിയകളും പൂവാലൻമാരും പിടിമുറുക്കുന്നുവെന്ന പരാതിയിൽ നടപടി കർശനമാക്കി ചങ്ങരംകുളം പോലീസ്.വിവിധ സ്കൂൾ കേന്ദ്രങ്ങളിൽ ചങ്ങരംകുളം പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അമ്പത് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു.ലൈസൻസില്ലാത്തവർ, രണ്ടിലധികം പേരെ കയറ്റി യാത്ര ചെയ്തവർ,ഹെൽമറ്റും മറ്റ് രേഖകളും ഇല്ലാത്തവർ എന്നിവരെയാണ് പിടികൂടിയത്.ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ അറിയിച്ചു.ബസ്റ്റോപ്പുകളിലും സ്കൂൾ കോളേജ് പരിസരങ്ങളിലും മഫ്തി പോലീസ് അടക്കമുള്ളവരുടെ സാനിധ്യം ഉറപ്പ് വരുത്തുകയും കർശനനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സിഐ പറഞ്ഞു