09 May 2024 Thursday

തൃശ്ശൂർ ജില്ലയിലെ മികച്ച മാതൃക ജനപ്രതിനിധിക്കുള്ള പുരസ്ക്കാരം ലെബീബ് ഹസ്സന്

ckmnews

തൃശ്ശൂർ ജില്ലയിലെ മികച്ച മാതൃക ജനപ്രതിനിധിക്കുള്ള പുരസ്ക്കാരം ലെബീബ് ഹസ്സന് 


കുന്നംകുളം:അബുദാബി ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച മാതൃക 

ജനപ്രതിനിധിക്കുള്ള പുരസ്ക്കാരം കുന്നംകുളം നഗരസഭ കൗൺസിലർ ലെബീബ് ഹസ്സന്. 50001 രൂപയും പ്രശംസ പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.പൊതുപ്രവർത്തന രംഗത്ത് ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ ജനകീയ ഇടപെടലുകളും വേറിട്ട പ്രവർത്തനരീതികളും പരിഗണിച്ചാണ് 

ലെബീബിനെ പുരസ്ക്കാരത്തിനായി

തിരഞ്ഞെടുത്തതെന്ന് ഇൻകാസ് ഭാരവാഹികളായ സി.എസ്.മുഹമ്മദ് ഷഫീഖ്, പ്രകാശ് ആലിപ്പരി, ബാസ്റ്റിൻ തൃശൂർ, സലിം ചിറക്കൽ, കെ.എച്ച് താഹിർ, ടി എം.നിസാർ, അബ്ദുൾ കരീം, ഫസൽ എന്നിവർ അറിയിച്ചു.ജനുവരിയിൽ അബുദാബിയിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുസ്കാര വിതരണം നടക്കുക. കുന്നംകുളം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട്, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട്, കേരള ലാൻഡ് റിഫോംസ് ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നി നിലകളിൽ ജീവകാരുണ്യ പ്രവർത്തന രംഗത്തും സഹകരണ മേഖലയിലും സജീവമാണ് ലെബീബ് ഹസ്സൻ .