09 May 2024 Thursday

ചങ്ങരംകുളം കോൺട്രാക്ട് ക്യാരേജ് ട്രൈവേഴ്സ് യൂണിയൻ. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ckmnews

ചങ്ങരംകുളം കോൺട്രാക്ട് ക്യാരേജ് ട്രൈവേഴ്സ് യൂണിയൻ. 

പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു


ചങ്ങരംകുളം:CKM CCDU 

ട്രാവലർ &മിനി ബസ് ഡ്രൈവേഴ്‌സ് യൂണിയൻ

ജനറൽ ബോഡി യോഗം നടത്തി.യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.വാടക വർദ്ധനവും അനുബന്ധ കാര്യങ്ങളും ചർച്ച ചെയ്ത യോഗത്തിൽ 

65 ഓളം മെമ്പർമാർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി

പ്രസിഡണ്ട് സലീം ഷെബിൻ. ജനറൽ സെക്രട്ടറി ഷബീർ വരാട്ട്.ട്രഷറർ ഷബീർ വട്ടത്തൂർ.കൺവീനർ മോഹനൻ പ്രവാസി,ഓഡിറ്റർ ബിനീഷ് ഡാസിൽ.വൈസ് പ്രസിഡണ്ട് പ്രദീപ് കണ്ണൻസ്.ജോയിന്റ് സെക്രട്ടറി ഷജിൽ ഡാസിൽ എന്നിവരെ തിരഞ്ഞെടുത്തു.ജാബിർ,റഫീഖ്,മിതു,അനൂബ്,രവി ഗ്രീൻ,രവി വട്ടത്തുർ,രാജു,അബ്ദുള്ള,ഷെഫീർ കണ്ണൻ കെആർ എന്നിവരെ എക്സിക്യൂടീവ് അംഗങ്ങൾ തെരെഞ്ഞെടുത്തു. 

മുൻ പ്രസിഡണ്ട് ഷബീർ വരാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ 

മുൻ സെക്രട്ടറി മുനീർ,ഓഡിറ്റർ ബിനീഷ് ഡാസിൽ.മുൻ കൺവീനർ രവി വട്ടത്തൂർ എന്നിവർ സംസാരിച്ചു. സലീം ഷെബിൻ നന്ദി പറഞ്ഞു