09 May 2024 Thursday

മോർ യാക്കോബ് ദയറാ കത്തീഡ്രലിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ മൂറോൻ കൂദാശ നടത്തി

ckmnews

മോർ യാക്കോബ് ദയറാ കത്തീഡ്രലിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ

മൂറോൻ കൂദാശ നടത്തി


ചങ്ങരംകുളം: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ അന്ത്യോഖ്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂറോൻ കൂദാശ നടത്തി.വിശിഷ്ട സംഭവങ്ങളുടെ അനുസ്മരണയിലാണ് അത്യപൂർവമായ മൂറോൻ കൂദാശ നടക്കുക .ജർമ്മനി സ്റുഗിലെ മോർ യാക്കോബിൻ്റെ 1500 ചരമ ജൂബിലി ആചരണത്തിൻ്റെ ഭാഗമായാണ് 

സഭയുടെ പരമാധ്യക്ഷനുമാത്രം അധികാരമുള്ള  ഈ അത്യപൂർവ  മൂറോൻ കൂദാശ നടത്തിയത്.ജർമ്മനി സ്റു ഗിലെ മോർ യാക്കോബ് ദയറ കത്തീഡ്രലിൽ പ്രാർത്ഥന മുഖരിതമായ  നടന്ന ശൂശ്രൂഷയിൽ പൗരസ്ത്യ സഭ പ്രതിനിധികളും നിരവധി മെത്രാന്മാരും വൈദീകരും പങ്കെടുത്തു.കേരളത്തിൽ നിന്ന് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് ,ഡോ.കുര്യാക്കോസ് മോർ തെയോഫിലോസ് ,യെൽദോ  മോർ തീത്തോസ് എന്നിവർ സംബന്ധിച്ചു.സുഗന്ധതൈലങ്ങൾ സംയോജിപ്പിച്ചുള്ള മൂറോൻ തൈലം പരിശുദ്ധാരൂപിയുടെ പ്രതീകമായി എപ്പിസ് കോപ്പൽ സഭകൾ ഉപയോഗിക്കുന്നത്.പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെട്ട മുറോൻ കൂദാശയിൽ യാക്കോബായ സുറിയാനി സഭ  മെത്രാപ്പോലീത്ത ട്രസ്റ്റി ജോസഫ് മേർ ഗ്രീഗോറിയോസ് മലയാളത്തിൽ പ്രുമിയോൻ വായിച്ചത് മലങ്കര സഭക്ക് അഭിമാന നിമിഷമായി.