26 April 2024 Friday

നിധിന്‍ ചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ബിഡികെ മലപ്പുറത്തിന്റെ ലോക രക്തദാതൃദിനം

ckmnews

മലപ്പുറം :ലോക രക്തദാതൃ ദിനമായ ജൂൺ 14 ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ  താലൂക്ക് കമ്മിറ്റികൾ രക്ത ദാന ക്യാമ്പ് ഒരുക്കുന്നു. ബി ഡി കെ യൂ എ ഇ കോഡിനേറ്ററും വടകര സ്വദേശിയുമായ നിതിൻ ചന്ദ്രന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി " നീതിന്റെ ഓർമ്മയ്ക്കായാണ് " ഇൻ ഹൗസ് ക്യാമ്പൊരുക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രധാന ബ്ലഡ് ബാങ്കുകളായ തിരൂർ ഗവ.താലൂക്ക് ഹോസ്പിറ്റൽ, അൽ മാസ് കോട്ടയ്ക്കൽ, കിംസ് അൽഷിഫ പെരിന്തൽമണ്ണ, എം ഇ എസ് മെഡിക്കൽ കോളേജ്, കൊരമ്പയിൽ ഹോസ്പിറ്റൽ മഞ്ചേരി തുടങ്ങിയ ബ്ലഡ് ബാങ്കുകളിലാണ് ഇൻ ഹൗസ് ക്യാമ്പൊക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ ജാഗ്രതയിൽ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ച് ബി ഡി കെ കോഡിനേറ്റർമാർ സ്വന്തം ജീവനേക്കാൾ മറ്റു രക്തമാവശ്യം വരുന്നവരുടെ ജീവന് വില കല്പിച്ചു കൊണ്ടാണ്

മലപ്പുറം ജില്ലയിൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ വേരുകൾ പടരാൻ തുടങ്ങീട്ട് അഞ്ച് വർഷത്തോളമാകുന്നു ജില്ലയിലെ ഓരോ സ്ഥലത്തും നിസ്വാർത്ഥ സേവകരായി യുവ തലമുറകൾ രംഗത്തിങ്ങി പ്രവർത്തിക്കുന്നതാണ് അഞ്ച് വർഷം കൊണ്ട് വളർന്ന് നന്മ മരമായത്. ഒരു ജീവനും രക്തം കിട്ടാതെ മരണപ്പെടരുത് എന്നാണ് ഓരോ ബി ഡി കെ പ്രവർത്തകന്റെയും മനസ്റ്റ്, മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിൽ പൊന്നാനി, തിരൂർ, തിരൂരങ്ങാടി, ഏറനാട്, പെരിന്തൽമണ്ണ ഉൾപ്പെടുന്ന താലൂക്ക് കമ്മിറ്റികളായി വേർതിരിച്ച് ഓരോ ഭാഗത്തും രക്താവശ്യങ്ങൾ പരിഹരിക്കുന്നു. യുവാക്കളേയും സ്ത്രീകളേയും രക്ത ദാന രംഗത്തേക്ക് കൊണ്ടുവരുന്നതിന് ബോധവൽക്കരണ ക്ലാസുകളും , സന്നദ്ധ രക്തദാന ക്യാമ്പുകളും സോഷ്യൽ മീഡിയ പ്രചരണങ്ങളുമായി സജീവ സാന്നിധ്യമാണ്. കോവിഡ് 19 മഹാമാരിയുടെ ആശങ്കകൾക്കിടയിലും ജാഗ്രതാ ക്യാമ്പയിനുകൾ മറ്റു സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ മരുന്ന് എത്തിച്ചു കൊടുത്തും ബി ഡി കെ കോഡിനേറ്റേഴ്സ് അഭിമാനമാവുകയാണ്.